SignIn
Kerala Kaumudi Online
Wednesday, 03 March 2021 2.53 AM IST

" ഞാനൊരു പ്രത്യേക സൃഷ്ടിയാണ്......"

spb

ഗാ​യ​ക​ർ​ക്ക് ​പൊ​തു​വെ​ ​ഇ​ല്ലാ​ത്ത​ ​ശീ​ല​ങ്ങ​ളെ​ ​ഒ​പ്പം​ ​കൂ​ട്ടി​യ​തി​ന് ​ന്യാ​യീ​ക​ര​ണ​മാ​യി​ ​എ​സ്.​പി.​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം​ ​പ​റ​ഞ്ഞി​രു​ന്ന​ ​വാ​ച​കം​!​ ​ശാ​സ്ത്രീ​യ​സം​ഗീ​തം​ ​പ​ഠി​ക്കാ​തെ​ ​ഗാ​യ​ക​നാ​വു​ക,​​​ ​നാ​ലു​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​തു​ട​ർ​ച്ച​യാ​യി​ ​ആ​ലാ​പ​ന​രം​ഗ​ത്ത് ​നി​റ​ഞ്ഞു​ ​നി​ല്‌​ക്കു​ക,​​​ ​മ​റ്റൊ​രു​ ​ഗാ​യ​ക​നും​ ​ക​ഴി​യാ​ത്ത​ത്ര​ ​റെ​ക്കാ​ഡു​ക​ൾ​ ​സൃ​ഷ്ടി​ക്കു​ക.​ ​പാ​ട്ടി​നൊ​പ്പം​ ​മ​റ്റു​ ​മേ​ഖ​ല​ക​ളി​ലും​ ​ക​ഴി​വ് ​തെ​ളി​യി​ക്കു​ക...​ ​

പ്രി​യ​പ്പെ​ട്ട​വ​രു​ടെ​ ​ബാ​ലു​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​സൃ​ഷ്ടി​ ​ത​ന്നെ​യാ​ണ്.

ആ​റ​ടി​യോ​ളം​ ​പൊ​ക്ക​വും​ ​ത​ടി​ച്ച​ ​ശ​രീ​ര​വും​ ​കു​ട​വ​യ​റു​മൊ​ക്കെ​ ​ചേ​ർ​ന്ന​ ​എ​സ്.​പി.​ബി​ ​ത​ന്റെ​ ​രൂ​പ​ത്തി​ലും​ ​കൗ​തു​കം​ ​നി​ല​നി​റു​ത്തി.​ ​ഒ​രു​ ​ഗാ​യ​ക​ൻ​ ​ജീ​വി​ത​ത്തി​ൽ​ ​എ​ന്തൊ​ക്കെ​ ​നി​ഷ്ഠ​ക​ൾ​ ​പാ​ലി​ക്കേ​ണ്ട​തു​ണ്ടോ​ ​അ​തെ​ല്ലാം​ ​തെ​റ്റി​ച്ചാ​ണ് ​എ​സ്.​പി.​ബി​ ​ജീ​വി​ച്ച​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജീ​വി​ത​ ​നി​രീ​ക്ഷ​ണ​വും​ ​അ​തി​ൽ​ ​നി​ന്ന് ​പി​റ​വി​യെ​ടു​ത്ത​താ​ണ്.​ ​ശ​ബ്ദം​ ​സൂ​ക്ഷി​ക്കാ​ൻ​ ​പ്ര​ത്യേ​ക​മാ​യി​ ​ഒ​ന്നും​ ​ചെ​യ്യി​ല്ല.​ ​ത​ണു​ത്ത​ ​വെ​ള്ളം,​ ​ഐ​സ്‌​ക്രീം,​ ​മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ...​ ​ഇ​തെ​ല്ലാം​ ​ഇ​ഷ്ടം​ ​പോ​ലെ​ ​ക​ഴി​ച്ചു.​ ​ത​ണു​പ്പ​ത്ത് ​മ​ഫ്ള​ർ​ ​ചു​റ്റാ​തെ​ ​ക​റ​ങ്ങി​ ​ന​ട​ന്നു.​ ​ഇ​തൊ​ക്കെ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​സു​ഹൃ​ത്തു​ക്ക​ളും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രും​ ​ഉ​പ​ദേ​ശി​ച്ചു.​ ​പ​ക്ഷേ,​​​ ​തൊ​ഴി​ലി​നു​ ​വേ​ണ്ടി​ ​സ്വ​കാ​ര്യ​ ​ജീ​വി​ത​ ​സ​ന്തോ​ഷ​ങ്ങ​ളെ​ ​മാ​റ്റി​നി​റു​ത്താ​ൻ​ ​അ​ദ്ദേ​ഹ​മൊ​രി​ക്ക​ലും​ ​ത​യ്യാ​റാ​യി​ല്ല.
'​'​തൊ​ഴി​ൽ​ ​എ​നി​ക്കു​ ​ദൈ​വം​ ​പോ​ലെ​യാ​ണ്,​ ​ജീ​വി​ത​വും​ ​എ​നി​ക്കു​ ​പ്ര​ധാ​ന​മാ​ണ്.​ ​ജീ​വി​ത​ത്തി​ൽ​ ​ഞാ​ൻ​ ​സാ​ധാ​ര​ണ​ ​മ​നു​ഷ്യ​നാ​ണ്,​​​ ​തൊ​ഴി​ലും​ ​ജീ​വി​ത​വും​ ​കൊ​ണ്ട് ​ഞാ​ൻ​ ​പൂ​ർ​ണ​തൃ​പ്ത​നാ​ണ്.​ ​ഞാ​ൻ​ ​ഇ​ങ്ങ​നെ​ ​ചെ​യ്യു​ന്ന​തു​ ​കൊ​ണ്ട് ​മ​റ്റ് ​ഗാ​യ​ക​രും​ ​ഇ​ങ്ങ​നെ​ ​ചെ​യ്യ​ണ​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​എ​നി​ക്കി​ല്ല.​ ​അ​വ​ർ​ ​ശ​ബ്ദം​ ​സൂ​ക്ഷി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ന്ന​ത് ​ന​ല്ല​തു​ത​ന്നെ.​ ​അ​വ​ർ​ ​എ​ന്നെ​ ​ഒ​രി​ക്ക​ലും​ ​മാ​തൃ​ക​യാ​ക്കേ​ണ്ട​'​'​-​ ​ഇ​താ​യി​രു​ന്നു​ ​എ​സ്.​പി.​ബി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം.
ജ​ന​നം​ ​ആ​ന്ധ്ര​യി​ലെ​ ​നെ​ല്ലൂ​ർ​ ​ജി​ല്ല​യി​ലെ​ ​കോ​നെ​ട്ട​മ്മ​പേ​ട്ട​യി​ൽ.​ ​അ​വി​ടെ​ ​നി​ന്ന് ​അ​ച്ഛ​ന്റെ​ ​ഇ​ഷ്ട​പ്ര​കാ​രം​ ​ചെ​ന്നൈ​യി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ​ഠി​ക്കാ​നെ​ത്തി​യ​ ​എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ​ ​കാ​ത്തി​രു​ന്ന​ത് ​ഗാ​ന​ച​ക്ര​വ​‌​ർ​ത്തി​യു​ടെ​ ​സിം​ഹാ​സ​ന​മാ​യി​രു​ന്നു.
ഹ​രി​ക​ഥ​ ​പാ​ട്ടു​കാ​ര​നാ​യ​ ​സാം​ബ​മൂ​ർ​ത്തി​യു​ടെ​ ​മ​ക​ന് ​കു​ട്ടി​ക്കാ​ലം​ ​മു​ത​ൽ​ ​പാ​ട്ടി​നോ​ടാ​യി​രു​ന്നു​ ​ക​മ്പം.​ ​ശാ​സ്ത്രീ​യ​മാ​യി​ ​അ​ഭ്യ​സി​ക്കാ​ൻ​ ​അ​വ​സ​രം​ ​കി​ട്ടി​യി​ല്ലെ​ങ്കി​ലും​ ​ഗാ​ന​മേ​ള​ക​ളി​ൽ​ ​പാ​ടും.​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ഗാ​ന​മേ​ള​ ​കേ​ൾ​ക്കാ​ൻ​ ​ഇ​ട​യാ​യ​ ​കോ​ദ​ണ്ഡ​പാ​ണി​ ​ബാ​ലു​വി​നെ​ ​അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ​പ​റ​ഞ്ഞു​:​ ​'​'​ന​ല്ല​ ​ശ​ബ്ദ​മാ​ണ്;​ ​നീ​ ​സി​നി​മ​യി​ൽ​ ​പാ​ട​ണം​'​'.​ ​തെ​ലു​ങ്കി​ലെ​ ​പ്ര​ശ​സ്ത​ ​സം​ഗീ​ത​സം​വി​ധാ​യ​ക​ന്റെ​ ​വാ​ക്കു​ക​ൾ​ ​വി​ശ്വ​സി​ക്കാ​ൻ​ ​പോ​ലും​ ​പ്ര​യാ​സ​മാ​യി​രു​ന്നു​ ​ബാ​ലു​വി​ന്.
സി​നി​മ​യി​ൽ​ ​പാ​ടു​ക​ ​എ​ന്ന​ ​ബാ​ലു​വി​ന്റെ​ ​മോ​ഹ​ത്തി​ന് ​ഇ​ന്ധ​നം​ ​പ​ക​ർ​ന്ന​ ​കോ​ദ​ണ്ഡ​പാ​ണി​യെ​ ​പ​ല​ത​വ​ണ​ ​ക​ണ്ടു.​ ​അ​ദ്ദേ​ഹം​ ​ബാ​ലു​വി​നെ​ ​ചി​ല​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ർ​ക്കും​ ​നി​ർ​മാ​താ​ക്ക​ൾ​ക്കും​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​ഒ​ടു​വി​ൽ​ 1966​ ​ൽ​ ​കോ​ദ​ണ്ഡ​പാ​ണി​ ​ത​ന്നെ​ ​'​ശ്രീ​ ​ശ്രീ​ ​മ​ര്യാ​ദ​ ​രാ​മ​ണ്ണ​'​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ൽ​ ​ബാ​ലു​വി​നെ​ക്കൊ​ണ്ട് ​ഒ​രു​ ​പാ​ട്ടു​ ​പാ​ടി​ച്ചു.​ ​റെ​ക്കാ​ർ​ഡിം​ഗ് ​തി​യേ​റ്റ​റി​ലെ​ത്തി​യ​ ​ബാ​ലു​ ​പ​രി​ഭ്ര​മി​ച്ച​പ്പോ​ൾ​ ​ധൈ​ര്യം​ ​പ​ക​ർ​ന്നു.​ ​അ​തോ​ടെ​ ​കോ​ദ​ണ്ഡ​പാ​ണി​ ​ബാ​ലു​വി​ന് ​മാ​ന​സ​ഗു​രു​വാ​യി.​ ​പി​ന്നീ​ട് ​ബാ​ലു​ ​എ​സ്.​പി.​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​മെ​ന്ന​ ​മ​ഹാ​ഗാ​യ​ക​നാ​യി​ ​വ​ള​ർ​ന്ന​പ്പോ​ഴും​ ​ഗു​രു​വി​നെ​ ​മ​റ​ന്നി​ല്ല.​ ​വ​ട​പ​ള​നി​യി​ൽ​ ​എ​സ്.​പി.​ ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​റെ​ക്കാ​‌​ർ​ഡിം​ഗ് ​സ്റ്റു​ഡി​യോ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​അ​തി​ന് ​ഗു​രു​വി​ന്റെ​ ​പേ​രാ​ണ് ​ന​ൽ​കി​യ​ത്.
ചെ​ന്നൈ​യി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കാ​ല​ത്താ​ണ് ​ഒ​രു​ ​സു​ഹൃ​ത്ത് ​മു​ഖേ​ന​ ​പ​രി​ച​യ​പ്പെ​ട്ട​ ​സം​വി​ധാ​യ​ക​ൻ​ ​ശ്രീ​ധ​റു​മാ​യി​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​എം.​എ​സ്.​വി​ശ്വ​നാ​ഥ​നെ​ ​കാ​ണാ​ൻ​ ​പോ​യ​ത്.​ ​എം.​എ​സ് ​പ​റ​‌​ഞ്ഞു​:​ ​'​ഒ​രു​ ​പാ​ട്ടു​ ​പാ​ട്...​ ​കേ​ൾ​ക്ക​ട്ടെ.'
സം​ഗീ​ത​ ​സ​മ്രാ​ട്ടാ​യ​ ​എം.​എ​സ്.​വി​ശ്വ​നാ​ഥ​നു​ ​മു​ന്നി​ൽ​ ​പ​രി​ഭ്ര​മ​ത്തോ​ടെ​ ​ബാ​ലു​ ​ഒ​രു​ ​ഹി​ന്ദി​ ​ഗാ​നം​ ​ഉ​റ​ക്കെ​ ​പാ​ടി.​ ​എം.​എ​സി​ന് ​അ​ത്ര​ ​ഇ​ഷ്ട​മാ​യി​ല്ല.
'​'​ഒ​രു​ ​ത​മി​ഴ് ​പാ​ട്ട് ​പ​റ്റു​മോ​?​''
'​'​പാ​ട്ടു​പു​സ്ത​ക​മൊ​ന്നും​ ​കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല....​'​'​ ​ബാ​ലു​ ​പ​റ​ഞ്ഞ​യു​ട​ൻ​ ​ഒ​രു​ ​പാ​ട്ടു​പു​സ്ത​കം​ ​കൊ​ണ്ടു​വ​രാ​ൻ​ ​എം.​എ​സ്.​ ​ക​ല്പി​ച്ചു.​ ​ആ​രോ​ ​പെ​ട്ടെ​ന്ന് ​ഒ​രു​ ​സി​നി​മാ​ ​പാ​ട്ടു​പു​സ്ത​കം​ ​എ​ടു​ത്തു​നീ​ട്ടി.​ ​'​കാ​ത​ലി​ക്ക​ ​നേ​ര​മി​ല്ലൈ​'​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​പാ​ട്ടു​പു​സ്ത​കം.​ ​'​നാ​ളാം​ ​തി​രു​നാ​ളാം.....​'​ ​എ​ന്ന​ ​പാ​ട്ടു​ ​പാ​ടാ​ൻ​ ​പ​റ​ഞ്ഞു.​ ​ഒ​രാ​ൾ​ ​വ​രി​ക​ൾ​ ​തെ​ലു​ങ്കി​ൽ​ ​എ​ഴു​തി​യെ​ടു​ത്തു.​ ​ബാ​ലു​ ​പാ​ടി.​ ​'​'​ന​ല്ല​ ​ഉ​ച്ചാ​ര​ണ​ ​ശു​ദ്ധി​യോ​ടെ​ ​നി​ന​ക്ക് ​ത​മി​ഴ്പാ​ട്ട് ​പാ​ടാ​ൻ​ ​പ​റ്റു​മോ.​?​ ​ഏ​താ​യാ​ലും​ ​നി​ന്റെ​ ​ശ​ബ്ദം​ ​എ​നി​ക്കി​ഷ്ട​പ്പെ​ട്ടു.​ ​ത​മി​ഴ് ​ന​ന്നാ​യി​ ​പ​ഠി​ച്ചി​ട്ട് ​എ​ന്നെ​ ​വ​ന്നു​ ​കാ​ണ്.​'​'​-​ ​എം.​എ​സ് ​പ​റ​ഞ്ഞു.
ഒ​രു​ ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​ഒ​രു​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ൽ​ ​പാ​ടാ​നാ​യി​ ​നാ​ട്ടു​കാ​രാ​യ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം​ ​ബാ​ലു​ ​എ​ത്തി​യ​പ്പോ​ൾ​ ​യാ​ദൃ​ച്ഛി​ക​മാ​യി​ ​എം.​എ​സ്.​ ​വി​ശ്വ​നാ​ഥ​നെ​ ​വീ​ണ്ടും​ ​കാ​ണാ​നി​ട​യാ​യി.​ ​'​'​ത​മ്പി...​ ​ശ്രീ​ധ​റി​നൊ​പ്പം​ ​വ​ന്ന് ​എ​ന്നെ​ ​ഒ​രി​ക്ക​ൽ​ ​ക​ണ്ട​ത് ​നീ​യ​ല്ലേ​?​​​''
ബാ​ലു​വി​ന്റെ​ ​ത​മി​ഴ് ​മെ​ച്ച​പ്പെ​ട്ടെ​ന്നു​ ​മ​ന​സി​ലാ​ക്കി​യ​ ​എം.​എ​സ് ​ത​ന്റെ​ ​ഓ​ഫീ​സി​ലേ​ക്കു​ ​ക്ഷ​ണി​ച്ചു.​ ​എ​ൽ.​ആ​ർ.​ഈ​ശ്വ​രി​ക്കൊ​പ്പം​ ​പാ​ടാ​ൻ​ ​ബാ​ലു​വി​ന് ​എം.​എ​സ് ​ചാ​ൻ​സ് ​കൊ​ടു​ത്തു.​ ​റെ​ക്കാ​ഡിം​ഗ് ​ന​ട​ന്നെ​ങ്കി​ലും​ ​ചി​ത്രം​ ​പു​റ​ത്തു​ ​വ​ന്നി​ല്ല.അ​തി​നു​ശേ​ഷം​ ​'​ശാ​ന്തി​നി​ല​യം​'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​'​ഇ​യ​ർ​കൈ​ ​എ​ന്നും​ ​ഇ​ള​യ​ക​ന്നി...​'​ ​എ​ന്ന​ ​ഒ​രു​ ​ഗാ​നം​ ​എം.​എ​സ് ​കൊ​ടു​ത്തു.​ ​പി.​സു​ശീ​ല​യ്ക്കൊ​പ്പ​മു​ള്ള​ ​യു​ഗ്മ​ഗാ​നം.​ ​അ​ന്ന് ​ത​മി​ഴ് ​സി​നി​മ​യി​ൽ​ ​മു​ടി​ചൂ​ടാ​മ​ന്ന​നാ​യി​ ​നി​ൽ​ക്കു​ന്ന​ ​എം.​ജി.​ആ​റി​ന് ​ശ​ബ്ദം​ ​ഇ​ഷ്ട​പ്പെ​ട്ടു.​ ​'​അ​ടി​മ​പ്പെ​ൺ​'​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ ​വേ​ണ്ടി​ ​കെ.​വി.​ ​മ​ഹാ​ദേ​വ​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​ത്തി​ൽ​ ​ബാ​ലു​വി​നെ​ക്കൊ​ണ്ടു​ ​പാ​ടി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​എം.​ജി.​ആ​ർ​ ​ത​ന്നെ​!​ ​എ​ന്നാ​ൽ​ ​ഈ​ ​ചി​ത്ര​ത്തി​നു​ ​വേ​ണ്ടി​ ​പാ​ട്ടു​ക​ൾ​ ​റെ​ക്കാ​ഡ് ​ചെ​യ്യേ​ണ്ട​ ​സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും​ ​ബാ​ലു​ ​പ​നി​പി​ടി​ച്ചു​ ​കി​ട​പ്പി​ലാ​യി.ബാ​ലു​ ​സു​ഖ​പ്പെ​ട്ടു​ ​വ​രാ​ൻ​ ​ഒ​രു​ ​മാ​സ​ത്തി​ല​ധി​കം​ ​വേ​ണ്ടി​വ​ന്നു.​ ​പി​ന്നീ​ട് ​അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ​'​അ​ടി​മ​പ്പെ​ണ്ണി​'​ന്റെ​ ​റെ​ക്കാ​‌​ർ​ഡിം​ഗ് ​ന​ട​ന്നി​ല്ലെ​ന്ന​റി​ഞ്ഞ​ത്.​ ​ബാ​ലു​ ​എ​ന്ന​ ​യു​വ​ഗാ​യ​ക​നു​ ​വേ​ണ്ടി​ ​കാ​ത്തി​രി​ക്കാ​നാ​യി​രു​ന്നു​ ​എം.​ജി.​ആ​റി​ന്റെ​ ​നി​ർ​ദേ​ശം.​ ​ബാ​ലു​വി​ന് ​അ​തു​ ​വി​ശ്വ​സി​ക്കാ​നാ​യി​ല്ല.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ത​ന്നെ​ ​ബാ​ലു​ ​ന​ന്ദി​ ​പ​റ​യാ​ൻ​ ​എം.​ജി.​ആ​റി​നെ​ ​വീ​ട്ടി​ൽ​ ​പോ​യി​ ​ക​ണ്ടു.
'​'​ത​മ്പീ​ ​നീ​ ​എ​ന്റെ​ ​പ​ട​ത്തി​ൽ​ ​പാ​ടാ​ൻ​ ​പോ​കു​ന്ന​ ​കാ​ര്യം​ ​എ​ല്ലാ​വ​രോ​ടും​ ​പ​റ​ഞ്ഞി​രി​ക്കും.​ ​നി​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ൾ,​ ​ബ​ന്ധു​ക്ക​ൾ​ ​എ​ല്ലാം​ ​ആ​ ​പാ​ട്ടു​കേ​ൾ​ക്കാ​ൻ​ ​താ​ത്പ​ര്യ​ത്തോ​ടെ​ ​കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​വും​!​ ​അ​വ​രെ​യും​ ​നി​ന്നെ​യും​ ​നി​രാ​ശ​പ്പെ​ടു​ത്താ​ൻ​ ​എ​നി​ക്കു​ ​തോ​ന്നി​യി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​നി​ന​ക്കു​ ​പ​ക​രം​ ​വേ​റെ​ ​ആ​രെ​യും​ ​കൊ​ണ്ട് ​പാ​ടി​ക്കാ​തി​രു​ന്ന​ത്."
ബാ​ലു​ ​ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ​എം.​ജി.​ആ​റി​ന് ​ഒ​രാ​യി​രം​ ​ന​ന്ദി​ ​പ​റ​ഞ്ഞ​ത്.​ ​അ​ങ്ങ​നെ​ ​'​അ​ടി​മ​പ്പെ​ണ്ണി​'​നു​വേ​ണ്ടി​ ​ബാ​ലു​ ​പാ​ടി.​ ​'​'​ആ​യി​രം​ ​നി​ല​വേ​ ​വാ.....​''
ബാ​ലു​ ​ആ​ദ്യം​ ​പാ​ടി​യ​ ​'​ശാ​ന്തി​നി​ല​യം​'​ ​പു​റ​ത്തു​ ​വ​രു​ന്ന​തി​നു​ ​മു​മ്പ് ​അ​ടി​മ​പ്പെ​ൺ​ ​റി​ലീ​സ് ​ചെ​യ്തു.​ ​പ​ടം​ ​ഹി​റ്റ്.​ ​പാ​ട്ട് ​ഹി​റ്റ്.​ ​ബാ​ലു​ ​ത​മി​ഴ​രു​ടെ​ ​സ്വ​ന്തം​ ​പാ​ട്ടു​കാ​ര​നാ​യി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SPB
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.