SignIn
Kerala Kaumudi Online
Sunday, 25 October 2020 2.13 PM IST

ബിനിഷ് കോടിയേരിക്കെതിരായ കേസിൽ ഡി.വൈ.എഫ്.ഐ അഭിപ്രായം പറയേണ്ട കാര്യമില്ല, നടക്കുന്നത് ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതി

rihim-bineesh

കൊച്ചി: ബിനിഷ് കോടിയേരിക്കെതിരായ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ഡി.വൈ.എഫ്.ഐ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോൾ നടക്കുന്നതെന്നും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഈ അട്ടിമറിക്ക് കോൺഗ്രസ് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

'സംസ്ഥാന സർക്കാരിനെതിരെ ആർ.എസ്.എസും കോൺഗ്രസും പരാതി നൽകിയത് ഒരുമിച്ചാണ്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും അനിൽ അക്കരയും പരാതികൾ നൽകിയ ഉടൻ നടപടി ഉണ്ടായി. എന്നാൽ ടൈറ്റാനിയം കേസിൽ സംസ്ഥാനം അന്വേഷണം ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടി ഉണ്ടായില്ല. എല്ലാ പരാതികളും കേന്ദ്രം അന്വേഷിക്കുമെങ്കിൽ എന്തുകൊണ്ടാണ് വി. മുരളീധരനും അനിൽ നമ്പ്യാർക്കുമെതിരെ നടപടി ഉണ്ടാവാത്തത്'- അദ്ദേഹം ചോദിച്ചു.

ഇടതു പക്ഷ വേട്ടയ്ക്കായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു. അതോടൊപ്പം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് സെക്രട്ടേറിയറ്റിൽ പരിശോധന നടത്തിയട്ടില്ലെന്നും, ഫയൽ ആവശ്യപ്പെട്ട് കത്ത് നൽകുകയും ഒരു ഉദ്യോഗസ്ഥൻ പോയി വാങ്ങുകയുമാണ് ചെയ്തതെന്നും. ഇതിനെയാണ് വിജിലൻസ് റെയ്ഡായി വ്യഖ്യാനിക്കുന്നതെന്നും റഹീം വിമർശിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BINEESH KODIYERI, ED CASE, AA RAHIM, DYFI, RSS, GOVERNMENT OF KERALA, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.