SignIn
Kerala Kaumudi Online
Friday, 30 October 2020 5.00 PM IST

തലയിണ

eee

ത​ല​യി​ണ​യെ​ന്ന​ത് ​ബെ​ഡ്‌​റൂ​മി​ലെ​ ​സു​ഖ​ക​ര​മാ​യ​ ​ഉ​റ​ക്ക​ത്തി​നാ​യി​ ​ത​ല​ ​വ​ച്ചു​ ​കി​ട​ക്കാ​നു​ള്ള​ ​ഒ​ന്നാ​യി​രു​ന്നി​ല്ല​ ​അ​യാ​ൾ​ക്ക്.​ ​ഉ​റ​ക്കം​ ​വ​രാ​ത്ത​ ​രാ​ത്രി​ക​ളി​ൽ​ ​തി​രി​ഞ്ഞും​ ​മ​റി​ഞ്ഞും​ ​കി​ട​ക്കു​മ്പോ​ൾ​ ​നെ​ഞ്ചോ​ട​മ​ർ​ത്തി​പി​ടി​ച്ച് ​പ​ഴ​യ​ ​കാ​മു​കി​യെ​ ​ഓ​ർ​ക്കാ​നു​ള്ള​തു​മാ​യി​രു​ന്നി​ല്ല.​ ​സു​ഗ​മ​മാ​യ​ ​രീ​തി​യി​ൽ​ ​ഒ​രു​ ​ക​ർ​ച്ചീ​ഫ് ​ക​രു​തു​ന്ന​തു​പോ​ലെ​യോ,​ ​ഷ​ർ​ട്ടി​ന്റെ​ ​പോ​ക്ക​റ്റി​ൽ​ ​ഒ​തു​ങ്ങി​യി​രി​ക്ക​ത്ത​ക്ക​ ​രീ​തി​യി​ലു​ള്ള​ ​ഒ​രു​ ​പേ​ന​ ​പോ​ലെ​യോ,​ ​മ​ട​ക്കി​ ​ചു​രു​ട്ടി​ ​വെ​ക്കാ​വു​ന്ന​ ​ഒ​രു​ ​പേ​ഴ്സ് ​പോ​ലെ​യോ​ ​ആ​യി​രു​ന്നു​ ​ഒ​രു​ ​ത​ല​യി​ണ​യെ​ങ്കി​ൽ​ ​തീ​ർ​ച്ച​യാ​യും​ ​അ​യാ​ൾ​ക്കൊ​പ്പ​മ​തു​ണ്ടാ​കു​മാ​യി​രു​ന്നു.​ ​ത​ല​യി​ണ​യു​ടെ​ ​ചു​രു​ങ്ങി​യ​ ​രൂ​പ​ങ്ങ​ൾ​ ​പ​ല​ ​പ​ല​ ​ത​ര​ത്തി​ൽ​ ​ത​നി​ക്ക് ​ഉ​ണ്ടാ​ക്കാ​മെ​ന്നി​രി​ക്കി​ലും​ ​അ​തി​ലൊ​ന്നും​ ​ഒ​രി​ക്ക​ലു​മ​യാ​ൾ​ ​സം​തൃ​പ്തി​യു​ള്ള​വ​നാ​യി​ല്ല.​ ​പ​ല​ ​ത​വ​ണ​ ​അ​യാ​ള​ത് ​പ​രീ​ക്ഷി​ച്ച് ​നോ​ക്കി​യെ​ങ്കി​ലും​ ​അ​പ്പോ​ഴൊ​ന്നും​ ​അ​യാ​ൾ​ക്ക് ​വേ​ണ്ട​ത്ര​ ​തൃ​പ്തി​ ​വ​രി​ക​യു​ണ്ടാ​യി​ല്ല.​ ​

ത​ല​യി​ണ​യെ​ന്ന​ത് ​വാ​സ്ത​വ​ത്തി​ൽ​ ​എ​ന്തി​നു​വേ​ണ്ടി​ ​നി​ല​കൊ​ണ്ടി​രു​ന്നു​വോ​ ​അ​ത്ത​ര​മൊ​രാ​വ​ശ്യ​ത്തി​നു​ ​വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നി​ല്ല​ ​അ​യാ​ളെ​ ​സം​ബ​ന്ധി​ച്ച്.​ ​മ​റ്റു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വാ​ചാ​ലാ​നാ​കു​ന്ന​തു​പോ​ലെ​ ​ ത​ല​യി​ണ​യു​ടെ​ ​ഭാ​ഗ​ധേ​യ​ത്തെ​ക്കു​റി​ച്ച് ​ ഒ​രി​ക്ക​ലൊ​ഴി​കെ​ ​ഒ​രു​ ​വാ​ക്കു​ ​പോ​ലും​ ​അ​യാ​ൾ​ ​ആ​രോ​ടും​ ​ഉ​രി​യാ​ടി​യി​രു​ന്നി​ല്ല.​ ​ത​ല​യി​ണ​യു​ടെ​ ​കാ​ര്യ​മൊ​ഴി​കെ​ ​അ​യാ​ളു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​പ​റ​യ​ത്ത​ക്ക​ ​മ​റ്റു​ ​ര​ഹ​സ്യ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.
എ​പ്പോ​ഴും​ ​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു​ ​അ​യാ​ളു​ടെ​ ​ജീ​വി​തം.​ ​ദി​വ​സേ​ന​യു​ള്ള​ ​യാ​ത്ര​ക്കി​ട​യി​ൽ​ ​വ​ലി​യ​ ​വ​ലി​യ​ ​ന​ഗ​ര​ങ്ങ​ളി​ലെ​ ​മു​ന്തി​യ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​മു​റി​യെ​ടു​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.​ ​മു​റി​യെ​ടു​ത്തു​ ​ക​ഴി​ഞ്ഞാ​ൽ​ ​ആ​ദ്യ​മാ​യി​ ​അ​യാ​ൾ​ ​ചെ​യ്യു​ന്ന​ ​കാ​ര്യം​ ​മു​റി​യി​ലെ​ ​ത​ല​യി​ണ​ ​പ​രി​ശോ​ധി​ക്ക​ലാ​യി​രു​ന്നു.​ ​ആ​ ​ത​ല​യി​ണ​യു​ടെ​ ​ക​വ​റ​യാ​ൾ​ ​അ​ഴി​ച്ചു​ ​മാ​റ്റും.​ ​എ​ന്നി​ട്ട് ​ത​ല​യി​ണ​യി​ൽ​ ​മു​ഖം​ ​ചേ​ർ​ത്ത് ​മ​ണ​ത്തു​ ​നോ​ക്കും.​ ​അ​തി​ൽ​ ​ഒ​രു​ ​സ്ത്രീ​യു​ടെ​യോ​ ​പു​രു​ഷ​ന്റെ​യോ​ ​വി​യ​ർ​പ്പി​ന്റെ​ ​ഗ​ന്ധം​ ​അ​റി​യു​ക​യാ​ണെ​ങ്കി​ൽ​ ​ഉ​ട​ൻ​ ​ത​ന്നെ​ ​റൂം​ബോ​യി​യെ​ ​വി​ളി​ച്ച് ​കാ​ര്യം​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​ ​കൊ​ടു​ക്കു​ക​യും​ ​അ​ത് ​മാ​റ്റി​ക്കൊ​ണ്ടു​ ​വ​രാ​ൻ​ ​പ​റ​യു​ക​യും​ ​ചെ​യ്യും.​ ​ശേ​ഷം​ ​കൊ​ണ്ടു​വ​രു​ന്ന​ ​ത​ല​യി​ണ​ക​ളി​ലും​ ​തൃ​പ്ത​നാ​വാ​തെ​ ​വ​രി​ക​യാ​ണെ​ങ്കി​ൽ​ ​അ​വി​ടെ​ ​മു​റി​ ​എ​ടു​ക്കാ​തെ​ ​വേ​റേ​തെ​ങ്കി​ലും​ ​ഇ​ട​ത്തേ​ക്ക് ​പോ​കു​ക​യും​ ​ചെ​യ്യു​മാ​യി​രു​ന്നു.
എ​വി​ടേ​ക്ക് ​പോ​കു​മ്പോ​ഴും​ ​ത​നി​ക്കൊ​പ്പം​ ​സ്ഥി​ര​മാ​യി​ ​ക​രു​തു​ന്ന​ ​ഒ​ന്നു​ണ്ടാ​യി​രു​ന്നു.​ ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​യാ​ത്ര​ക​ളി​ൽ​ ​മാ​റ്റ​മി​ല്ലാ​തെ​ ​അ​ത​യാ​ളെ​ ​അ​നു​ഗ​മി​ച്ചു​കൊ​ണ്ടി​രു​ന്നു.​ ​വെ​ളു​ത്ത​ ​നി​റ​മു​ള്ള​ ​ചുവന്ന​ ​പൂ​ക്ക​ളാ​ൽ​ ​എം​ബ്രോ​യി​ഡ​റി​ ​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ ​പി​ന്നാ​ൻ​ ​തു​ട​ങ്ങി​യ​ ​ഒ​രു​ ​ത​ല​യി​ണ​ ​ക​വ​റാ​യി​രു​ന്നു​ ​അ​ത്.​ ​കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ​ ​അ​ത് ​തീ​ർ​ത്തും​ ​ദു​ർ​ബ​ല​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.​ ​മു​റി​യി​ലെ​ ​ത​ല​യി​ണ​ക​ൾ​ക്ക് ​വി​യ​ർ​പ്പു​ഗ​ന്ധ​വും​ ​മ​റ്റ​പ​രി​ചി​ത​ത്വ​വും​ ​തോ​ന്നി​യി​ല്ലെ​ങ്കി​ൽ​ ​ആ​ ​ക​വ​ർ​ ​അ​തി​നു​ ​മു​ക​ളി​ലേ​ക്കി​ടു​മാ​യി​രു​ന്നു.​ ​പി​ന്നീ​ട​യാ​ൾ​ ​ലൈ​റ്റ​ണ​യ്‌​ക്കും.​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​യു​ന്തോ​റും​ ​ത​ല​യി​ണ​ ​ക​വ​ർ​ ​കൂ​ടു​ത​ൽ​ ​കൂ​ടു​ത​ൽ​ ​മോ​ശ​മാ​കു​ക​യും​ ​വേ​ണ്ട​ ​വി​ധ​ത്തി​ലു​പ​യോ​ഗി​ക്കാ​ൻ​ ​സാ​ധി​ക്കാ​താ​വു​ക​യും​ ​ചെ​യ്തു.​ ​ഒ​രു​ ​ദി​നം​ ​ത​ല​യി​ണ​ ​ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ​ ​പി​ന്നി​യ​ ​നൂ​ലി​നൊ​പ്പം​ ​ത​ല​യി​ണ​ ​ക​വ​ർ​ ​കീ​റാ​ൻ​ ​തു​ട​ങ്ങു​ന്ന​ത​യാ​ൾ​ ​ക​ണ്ടു.​ ​അ​തി​നു​ശേ​ഷം​ ​ത​ലി​ണ​യ്ക്കുള്ളി​ലേ​ക്ക് ​ക​വ​ർ​ ​ക​യ​റ്റു​ന്ന​ ​സം​ഗ​തി​ ​അ​യാ​ൾ​ ​ഉ​പേ​ക്ഷി​ച്ചു.​ ​പ​ക​രം​ ​വെ​റു​തെ​ ​ത​ല​യി​ണ​ക്കു​ ​മീ​തെ​ ​വെ​ച്ച് ​അ​തു​ ​നോ​ക്കി​യി​രു​ന്നു.​ ​ഇ​രു​ളി​ൽ​ ​അ​യാ​ൾ​ ​അ​തി​നോ​ടു​ ​വ​ർ​ത്ത​മാ​നം​ ​പ​റ​യു​മാ​യി​രു​ന്നു.​ ​ഭാ​ര്യ​യോ​ടു​ ​മാ​ത്ര​മേ​ ​അ​തേ​ക്കു​റി​ച്ച​യാ​ൾ​ ​പ​റ​ഞ്ഞി​രു​ന്നു​ള്ളൂ.​ ​ത​ങ്ങ​ളു​ടെ​ ​പ്ര​ഥ​മ​ ​രാ​ത്രി​യി​ൽ​ ​ത​ന്നെ​ ​അ​യാ​ള​ത് ​അ​വ​ളോ​ട് ​വ്യ​ക്ത​മാ​യി​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ത​ങ്ങ​ളു​ടെ​ ​ദാ​മ്പ​ത്യ​ത്തി​ൽ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​ഒ​രു​ ​സ്വ​ര​ചേ​ർ​ച്ച​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​നും​ ​അ​ത്ര​മാ​ത്രം​ ​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​സ്‌​നേ​ഹി​ച്ചി​രു​ന്ന​തു​കൊ​ണ്ടും​ ​മാ​ത്ര​മാ​യി​രു​ന്നു​ ​അ​യാ​ള​ത് ​പ​റ​ഞ്ഞ​ത്.
'​'​നോ​ക്കൂ,​ ​എ​ന്റെ​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും​ ​ദി​ന​ങ്ങ​ളെ​ക്കു​റി​ച്ചും​ ​എ​നി​ക്കൊ​പ്പം​ ​ന​ട​ക്കു​ന്ന​ ​എ​ന്നോ​ടി​ഴ​പ​ഴ​കു​ന്ന​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാം.​ ​പ​ക്ഷേ​ ​അ​വ​ർ​ക്കാ​ർ​ക്കു​മ​റി​യാ​ത്ത,​ ​അ​വ​രോ​ടാ​രോ​ടും​ ​പ​റ​യാ​ത്ത​ ​ഒ​രു​ ​സം​ഗ​തി​ ​എ​ന്നി​ലു​ണ്ട്.​ ​നി​ന്നോ​ട് ​മാ​ത്ര​മേ​ ​ഞാ​ന​ത് ​പ​റ​യു​ന്നു​ള്ളൂ.​ ​എ​ന്റെ​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ​ഇ​ക്കാ​ര്യ​മ​റി​യു​ന്ന​ ​ഒ​രേ​ ​ഒ​രാ​ൾ​ ​നീ​ ​മാ​ത്ര​മാ​യി​രി​ക്കും.​ ​ന​മ്മ​ളി​രു​വ​രു​ടെ​യും​ ​ജീ​വ​ൻ​ ​നി​ല​ക്കു​ന്ന​തു​ ​വ​രെ...​""
പ്ര​ഥ​മ​രാ​ത്രി​യി​ൽ​ ​ത​ന്നെ​ ​ഭ​ർ​ത്താ​വി​ൽ​ ​നി​ന്നും​ ​അ​ത്ത​ര​മൊ​രേ​റ്റു​പ​റ​ച്ചി​ൽ​ ​കേ​ൾ​ക്കാ​ൻ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ആ​ ​പെ​ൺ​കു​ട്ടി​ ​പ​ക​ച്ച്,​ ​കേ​ൾ​ക്കാ​ൻ​ ​പോ​കു​ന്ന​ ​സം​ഗ​തി​ ​എ​ന്തെ​ന്ന​റി​യാ​നാ​യി​ ​അ​മ്പ​ര​ന്നി​രു​ന്നു.​ ​എ​ത്ര​ ​ത​ന്നെ​ ​ത​ന്റെ​ ​മ​ന​സി​നേ​യും​ ​ഹൃ​ദ​യ​ത്തേ​യും​ ​ത​ക​ർ​ക്കാ​ൻ​ ​പോ​ന്ന​താ​ണെ​ങ്കി​ൽ​ ​കൂ​ടി​യും​ ​അ​ത് ​സ​ഹി​ക്കാ​നു​ള്ള​ ​ശ​ക്തി​ ​ത​നി​ക്ക് ​ത​ര​ണ​മേ​യെ​ന്ന​വ​ൾ​ ​പ്രാ​ർ​ത്ഥി​ച്ചു.
'​'​ഒ​രി​ക്ക​ൽ​ ​മാ​ത്ര​മേ​ ​ഞാ​നി​ത് ​പ​റ​യു​ക​യു​ള്ളൂ.​ ​ശ്ര​ദ്ധ​യോ​ടെ​ ​കേ​ൾ​ക്കു​ക.​ ​ഒ​രു​ ​ത​വ​ണ​ ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ൾ​ ​ആ​വ​ർ​ത്തി​ക്കാ​ൻ​ ​എ​നി​ക്കാ​വി​ല്ല.​ ​ഞാ​ൻ​ ​സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​തി​രി​ച്ചെ​ന്നോ​ട് ​ഒ​ന്നും​ ​ചോ​ദി​ക്ക​രു​ത്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഒ​രേ​ ​ദി​ശ​യി​ലേ​ക്ക​നു​സ്യു​തം​ ​ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ന​ദി​പോ​ലെ​യാ​യി​രി​ക്കും​ ​എ​ന്റെ​ ​വാ​ക്കു​ക​ൾ.​ ​ഒ​രി​ക്ക​ലും​ ​അ​വ​ ​നി​ല​യ്‌​ക്കാ​നോ​ ​ത​ട​സ​പ്പെ​ടു​ത്താ​നോ​ ​ആ​യി​ ​വാ​ക്കു​ക​ൾ​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.​""
തു​ട​ർ​ന്ന​യാ​ൾ​ ​അ​ല​മാ​ര​യി​ൽ​ ​ഭ​ദ്ര​മാ​യി​ ​സൂ​ക്ഷി​ച്ചു​വെ​ച്ചി​രു​ന്ന​ ​ചു​വ​ന്ന​ ​പൂ​ക്ക​ളു​ടെ​ ​എം​ബ്രോ​യ്ഡ​റി​യു​ള്ള​ ​ത​ല​യി​ണ​ ​പു​റ​ത്തേ​ക്കെ​ടു​ത്തു.​ ​മ​തി​ര​പ്പി​ള്ളി​യി​ലെ​ ​ത​റ​വാ​ട്ടു​വ​ക​ ​വീ​ടാ​യി​രു​ന്നു​ ​അ​ത്.​ ​ഭാ​ഗ​സ​മ​യ​ത്ത് ​മ​റ്റൊ​ന്നും​ ​വേ​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​അ​യാ​ൾ​ ​വീ​ട് ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
'​'​വ​ള​രെ​ക്കു​റ​ച്ചു​ ​മാ​ത്രം​ ​പ്ര​കാ​ശം​ ​ക​ട​ക്കു​ന്ന​തും​ ​മ​റ്റു​ള്ള​വ​യു​മാ​യി​ ​വ​ച്ചു​നോ​ക്കു​മ്പോ​ൾ​ ​വൃ​ത്തി​ക്കു​റ​വെ​ന്നു​ ​തോ​ന്നി​ക്കു​ന്ന​തു​മാ​യ​ ​ഈ​ ​മു​റി​ ​ഞാ​നെ​ന്തി​നു​ ​മ​ണി​യ​റ​യാ​ക്കി​യെ​ടു​ത്തു​വെ​ന്ന് ​നീ​ ​ചി​ന്തി​ച്ചോ​?​""
തീ​ർ​ച്ച​യാ​യും​ ​അ​യാ​ൾ​ക്ക​തി​ന് ​ഉ​ത്ത​രം​ ​ആ​വ​ശ്യ​മി​ല്ലെ​ന്ന​വ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു.​ ​അ​യാ​ൾ​ ​ത​ല​യി​ണ​യെ​ടു​ത്ത് ​കി​ട​ക്ക​യി​ൽ​ ​വെ​ച്ചു.​ ​നി​ല​ത്തു​ ​വീ​ണാ​ലോ​ ​ക​യ്യൊ​ന്നൂ​ക്കി​ൽ​ ​തൊ​ട്ടാ​ലോ​ ​പൊ​ട്ടു​ന്ന​തു​പോ​ലെ​യു​ള്ള​ ​ഒ​രു​ ​വ​സ്തു​ ​വ​ള​രെ​ ​ശ്ര​ദ്ധാ​പൂ​ർ​വ്വം​ ​വയ്ക്കു​ന്ന​തു​പോ​ലെ​യാ​ണ​യാ​ൾ​ ​അ​തു​ ​ചെ​യ്ത​ത്.​ ​അ​തി​ൽ​ ​നി​ന്നു​ ​ത​ന്നെ​ ​ത​ന്റെ​ ​ഭ​ർ​ത്താ​വ​ക്കാ​ര്യ​ത്തി​ൽ​ ​എ​ത്ര​മാ​ത്രം​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്തു​ന്നു​വെ​ന്ന് ​അ​വ​ൾ​ക്ക് ​മ​ന​സി​ലാ​യി.
'​'​എ​ന്റെ​മ്മ​യു​മൊ​ത്ത് ​ഞാ​ൻ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത് ​ഈ​ ​മു​റി​യി​ലാ​ണ്.​ ​ഈ​ ​ക​ട്ടി​ലി​ൽ​ ​അ​ന്ന് ​കി​ട​ക്ക​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​വെ​റും​ ​പാ​ ​വി​രി​ച്ച് ​ഈ​ ​ത​ല​യി​ണ​യും​ ​വെ​ച്ച് ​ഞ​ങ്ങ​ൾ​ ​കി​ട​ക്കും.​ ​പു​റം​ ​ പ​ണി​ ​അ​ന്വേ​ഷി​ച്ചിറ​ങ്ങു​ന്ന​ ​അ​പ്പ​ൻ​ ​മി​ക്ക​ ​ദി​വ​സ​വും​ ​വീ​ട്ടി​ൽ​ ​ഉ​ണ്ടാ​കി​ല്ല.​ ​ചേ​ച്ചി​യും​ ​ചേ​ട്ട​ന്മാ​രും​ ​അ​പ്പു​റ​ത്തു​ള്ള​ ​മു​റി​ക​ളി​ൽ​ ​കി​ട​ക്കും.​ ​മ​ഴ​പെ​യ്യു​മ്പോ​ൾ​ ​ചു​വ​രി​ലൂ​ടെ​ ​അ​രി​ച്ചി​റ​ങ്ങു​ന്ന​ ​മ​ണ്ണു​ക​ല​ർ​ന്ന​ ​വെ​ള്ളം​ ​നോ​ക്കി​ ​അ​മ്മ​യു​ടെ​ ​മ​ടി​യി​ൽ​ ​ത​ല​വെ​ച്ച് ​ഞാ​ൻ​ ​കി​ട​ക്കും.​""
ഏ​റ്റ​വും​ ​ഇ​ള​യ​കു​ട്ടി​ ​അ​യാ​ളാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​മ​റ്റു​ള്ള​ ​കു​ട്ടി​ക​ളി​ൽ​ ​നി​ന്നു​ ​വ്യ​ത്യ​സ്ത​മാ​യി​ ​വേ​ണ്ടു​വോ​ളം​ ​സ്‌​നേ​ഹ​വും​ ​വാ​ത്സ​ല്യ​വും​ ​അ​വ​ന് ​കി​ട്ടി​യി​രു​ന്നു.​ ​മി​ക്ക​ദി​ന​ങ്ങ​ളി​ലും​ ​അ​പ്പ​ൻ​ ​വീ​ട്ടി​ൽ​ ​ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും​ ​ഉ​ള്ള​ ​സ​മ​യം​ ​മു​ഴു​വ​ൻ​ ​അ​യാ​ൾ​ ​അ​വ​നു​മൊ​ത്ത് ​ചെ​ല​വ​ഴി​ക്കു​മാ​യി​രു​ന്നു.​ ​മ​റ്റു​ള്ള​ ​കു​ട്ടി​ക​ളി​ൽ​ ​നി​ന്നു​ ​വ്യ​ത്യ​സ്ത​മാ​യി​ ​ആ​ ​കു​ട്ടി​ ​കൂ​ടു​ത​ൽ​ ​സ്‌​നേ​ഹ​വും​ ​ശ്ര​ദ്ധ​യും​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും​ ​അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്നും​ ​അ​വ​ർ​ക്കു​ ​തോ​ന്നി.
'​'​ഒ​രി​ക്ക​ൽ​പോ​ലും​ ​എ​ന്റെ​ ​അ​മ്മ​ ​ത​ല​വയ്​ക്കാ​നാ​യി​ ​ത​ല​യി​ണ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ഞാ​ൻ​ ​ക​ണ്ടി​ട്ടി​ല്ല.​ ​ഇ​ട​യ്ക്ക് ​ഞാ​ൻ​ ​ചോ​ദി​ച്ചി​ട്ടു​ണ്ട്,​ ​ത​ല​വയ്​ക്കു​ന്നി​ല്ലെ​ങ്കി​ൽ​ ​പി​ന്നെ​ന്തി​നാ​ണ് ​ന​മു​ക്ക് ​ത​ല​യി​ണ​യെ​ന്ന്.​ ​അ​ന്നേ​ര​മൊ​ക്കെ​ ​അ​മ്മ​ ​ചി​രി​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്ത​ത്.​ ​അ​മ്മ​യു​ടെ​ ​ക​ണ്ണു​ക​ളി​ൽ​ ​എ​ന്തോ​ ​തി​ള​ങ്ങു​മാ​യി​രു​ന്നു​ ​അ​പ്പോ​ഴൊ​ക്കെ...​""
അ​യാ​ളു​ടെ​ ​അ​മ്മ​ ​തീ​ർ​ത്തും​ ​നി​ർ​മ്മ​ല​ ​ഹൃ​ദ​യ​മു​ള്ള​ ​ഒ​രു​ ​സ്ത്രീ​യാ​യി​രു​ന്നു.​ ​ചെ​റി​യ​ ​ഒ​രു​ ​കാ​ര്യം​ ​ധാ​രാ​ള​മാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ഹൃ​ദ​യ​ത്തെ​ ​വേ​ദ​നി​പ്പി​ക്കാ​ൻ.​ ​അ​വ​രു​ടെ​ ​ദി​ന​ങ്ങ​ൾ​ ​വ​ള​രെ​യേ​റെ​ ​ക​ഷ്ട​പ്പാ​ടു​ക​ൾ​ ​നി​റ​ഞ്ഞ​താ​യി​രു​ന്നു.​ ​അ​വ​ർ​ക്കു​ ​ത​ന്നെ​ ​സ​ഹി​ക്കാ​നും​ ​സ​ങ്ക​ട​പ്പെ​ടാ​നും​ ​ ഇ​ഷ്ടം​പോ​ലെ​ ​ദു​രി​ത​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​മ​റ്റു​ള്ള​വ​രു​ടെ​ ​സ​ങ്ക​ട​ങ്ങ​ൾ​ ​കേ​ൾ​ക്കു​ന്ന​തി​നാ​യി​ ​അ​മ്മ​ ​ചെ​ന്നി​രി​ക്കു​ക​യും​ ​ത​ന്നാ​ലാ​കു​ന്ന​തി​നേ​ക്കാ​ൾ​ ​ഉ​പ​രി​യാ​യി​ ​അ​വ​രെ​ ​സ​ഹാ​യി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്യു​മാ​യി​രു​ന്നു.​ ​അ​വ​രു​ടെ​ ​സം​സാ​രം​ ​കേ​ട്ടി​രി​ക്കു​ന്ന​ ​അ​മ്മ​യു​ടെ​ ​ക​ണ്ണു​ക​ൾ​ ​നി​റ​യു​ന്ന​ത് ​അ​വ​ൻ​ ​നോ​ക്കി​യി​രി​ക്കു​മാ​യി​രു​ന്നു.​ ​ചി​ല​ ​നേ​ര​ങ്ങ​ളി​ൽ​ ​അ​മ്മ​ ​വേ​ഗ​ത്തി​ൽ​ ​എ​ഴു​ന്നേ​റ്റു​പോ​യി​ ​ത​ങ്ങ​ളു​ടെ​ ​മു​റി​യി​ൽ​ ​ക​യ​റി​ ​വാ​തി​ല​ട​ക്കു​മാ​യി​രു​ന്നു.​ ​വാ​തി​ല​ട​ച്ച് ​അ​തി​ന​ക​ത്ത് ​അ​മ്മ​ ​എ​ന്തു​ ​ചെ​യ്യു​ന്നു​വെ​ന്ന് ​അ​വ​ന് ​മ​ന​സി​ലാ​യി​രു​ന്നി​ല്ല.
'​'​എ​ത്ര​ ​ത​ന്നെ​ ​ശ്ര​മി​ച്ചി​ട്ടും​ ​ചോ​ദി​ച്ചി​ട്ടും​ ​ എ​നി​ക്ക​ത് ​ ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​ഒ​രി​ക്ക​ലും​ ​അ​ത്ത​രം​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ആ​ ​ത​ല​യി​ണ​യൊ​ന്നു​ ​തൊ​ടാ​ൻ​ ​പോ​ലും​ ​അ​മ്മ​ ​എ​ന്നെ​ ​അ​നു​വ​ദി​ക്കു​മാ​യി​രു​ന്നി​ല്ല.​ ​പ​ക്ഷേ​ ​ഒ​രു​ ​ദി​വ​സം​ ​ഞാ​ന​ത് ​ക​ണ്ടെ​ത്തി.​ ​ഒ​രു​ ​രാ​ത്രി​യി​ലാ​ണ​ത്.​ ​ഞാ​ൻ​ ​ന​ന്നാ​യി​ ​ഉ​റ​ക്കം​ ​പി​ടി​ച്ചി​രു​ന്നു.​ ​ആ​രു​ടെ​യോ​ ​തേ​ങ്ങി​ ​തേ​ങ്ങി​യു​ള്ള​ ​ക​ര​ച്ചി​ൽ​ ​കേ​ട്ടാ​ണ് ​ഞാ​നു​ണ​ർ​ന്ന​ത്.​ ​ഞാ​ൻ​ ​ശ​ബ്ദി​ച്ചി​ല്ല.​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​എ​നി​ക്കു​ ​മ​ന​സി​ലാ​യി​ ​മ​റ്റാ​രി​ൽ​ ​നി​ന്നു​മ​ല്ല,​ ​എ​നി​ക്ക​രു​കി​ൽ​ ​കി​ട​ക്കു​ന്ന​ ​അ​മ്മ​യി​ൽ​ ​നി​ന്നാ​ണ​തെ​ന്ന്.​ ​അ​പ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​ഞാ​ന​ത് ​ക​ണ്ട​ത്.​ ​എ​ന്റെ​ ​അ​മ്മ​ ​ത​ല​യി​ണ​യി​ൽ​ ​മു​ഖ​മ​മ​ർ​ത്തി​ ​ക​ര​യു​ക​യാ​യി​രു​ന്നു.​ ​ക​ര​ച്ചി​ൽ​ ​പു​റ​ത്തു​ ​കേ​ൾ​ക്കാ​തി​രി​ക്കാ​നാ​യി​ ​അ​മ്മ​ ​ന​ന്നെ​ ​പാ​ടു​പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു.
ക​ന​ത്ത​ ​ഇ​രു​ളി​ലും​ ​ത​ല​യി​ണ​യി​ൽ​ ​മു​ഖം​ ​പൂ​ഴ്‌​ത്തി​ ​ക​ര​യു​ന്ന​ ​അ​മ്മ​യെ​ ​അ​വ​നു​ ​കാ​ണാ​മാ​യി​രു​ന്നു.​ ​അ​തി​ന് ​ഒ​രു​ ​വെ​ളി​ച്ച​ത്തി​ന്റെ​യും​ ​സ​ഹാ​യം​ ​ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു.​ ​അ​തി​നൊ​രി​ക്ക​ലും​ ​ആ​ ​ഇ​രു​ൾ​ ​ഒ​രു​ ​ത​ട​സ​വു​മാ​യി​രു​ന്നി​ല്ല.​ ​പി​ന്നീ​ടു​ള്ള​ ​മി​ക്ക​ ​രാ​ത്രി​ക​ളി​ലും​ ​ആ​രു​മ​റി​യാ​തെ​യെ​ന്ന​വ​ണ്ണം​ ​അ​മ്മ​ ​എ​ങ്ങ​നെ​ ​ആ​ ​ ത​ല​യി​ണ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് ​ഇ​രു​ളി​ൽ​ ​നി​റ​ഞ്ഞ​ ​ക​ണ്ണു​ക​ളോ​ട​ ​അ​വ​ൻ​ ​നോ​ക്കി​യി​രു​ന്നു.​ ​എ​ന്തി​നാ​ണ​മ്മ​ ​ക​ര​യു​ന്ന​തെ​ന്ന് ​അ​വ​ൻ​ ​ചോ​ദി​ക്കു​ക​യോ,​ ​മ​ന​സി​ലാ​ക്കു​ക​യോ​ ​ഉ​ണ്ടാ​യി​ല്ല​ ​അ​ന്നൊ​ന്നും.​ ​അ​യാ​ൾ​ ​ത​ല​യി​ണ​യെ​ടു​ത്ത് ​അ​വ​ൾ​ക്കു​ ​നേ​രെ​ ​കാ​ണി​ച്ചു.
'​'​ഈ​ ​ത​ല​യി​ണ​യി​ൽ​ ​ഒ​ന്നു​ ​പി​ടി​ച്ചു​ ​നോ​ക്കൂ.​ ​ഇ​തൊ​ന്നു​ ​മ​ണ​ത്തു​ ​നോ​ക്കൂ.​ ​എ​പ്പോ​ഴും​ ​ഇ​ത് ​മ​ഞ്ഞു​പോ​ലെ​ ​ത​ണു​ത്തി​രി​ക്കും.​ ​എ​പ്പോ​ഴു​മി​തി​ന് ​ഉ​പ്പി​ന്റെ​ ​ഗ​ന്ധ​വും​ ​ര​സ​വു​മു​ണ്ടാ​യി​രി​ക്കും.​ ​ഇ​തെ​ന്റെ​ ​അ​മ്മ​യു​ടേ​താ​ണ്.​""
അ​വ​ൾ​ ​അ​പ്ര​കാ​രം​ ​ചെ​യ്തു.​ ​മ​ഞ്ഞു​പോ​ലെ​ ​നി​ർ​മ്മ​ല​വും​ ​ത​ണു​ത്തു​റ​ഞ്ഞ​തു​മാ​യ​ ​അ​തി​ൽ​ ​അ​വ​ളു​ടെ​ ​ചു​ണ്ടു​ക​ൾ​ ​ഉ​പ്പു​ര​സ​മ​റി​ഞ്ഞു.​ ​ഇ​രു​ളി​ൽ​ ​മു​ഖം​ ​ചേ​ർ​ത്തു​ ​ക​ര​ഞ്ഞി​രു​ന്ന​ ​ഒ​ര​മ്മ​യെ​ ​അ​വ​ള​തി​ലൂ​ടെ​ ​കാ​ണാ​ൻ​ ​ശ്ര​മി​ച്ചു.
'​'​അ​വ​സാ​ന​ ​സ​മ​യ​ത്ത് ​അ​മ്മ​യി​ൽ​ ​നി​ന്ന് ​ഞാ​നാ​വ​ശ്യ​പ്പെ​ട്ട​തും​ ​അ​വ​രെ​നി​ക്കു​ ​ത​രാ​നി​ഷ്ട​പ്പെ​ട്ട​തും​ ​ഇ​തു​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​എ​നി​ക്കു​ ​കി​ട്ടി​യ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്വ​ത്തും​ ​ഇ​താ​കു​ന്നു.​""
സം​സാ​രി​ച്ചു​ ​സം​സാ​രി​ച്ചു​ ​അ​യാ​ൾ​ ​ലൈ​റ്റ​ണ​ച്ചു.​ ​ആ​ ​ഇ​രു​ളി​ൽ​ ​ആ​ ​ത​ല​യി​ണ​യു​മാ​യി​ ​അ​യാ​ൾ​ ​എ​ന്തു​ ​ചെ​യ്യു​ന്നു​വെ​ന്ന് ​അ​വ​ൾ​ക്ക​പ്പോ​ൾ​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​വി​വാ​ഹ​ത്തി​നു​ ​ശേ​ഷം​ ​അ​വ​ർ​ ​സ്റ്റേ​റ്റ്സി​ലു​ള്ള​ ​ത​ങ്ങ​ളു​ടെ​ ​ജോ​ലി​ ​സ്ഥ​ല​ത്തേ​ക്ക് ​തി​രി​കെ​ ​പോ​യി.​ ​ത​ന്റെ​ ​ത​റ​വാ​ട് ​അ​തി​ന്റെ​ ​പ്രൗ​ഢി​യി​ലും​ ​വി​ശു​ദ്ധി​യി​ലും​ ​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി​ ​അ​യാ​ൾ​ ​വ​ർ​ഗീ​സേ​ട്ട​നെ​ന്ന​ ​അ​പ്പ​ന്റെ​ ​ച​ങ്ങാ​തി​യെ​ ​ഏ​ല്പി​ച്ചു.​ ​വ​ർ​ഗീ​സേ​ട്ട​ൻ​ ​ഒ​രേ​ ​സ​മ​യം​ ​അ​യാ​ൾ​ക്ക് ​പി​തൃ​സ​മാ​ന​നും​ ​വി​ശ്വ​സ്ത​നു​മാ​യി​രു​ന്നു.​ ​ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ​ ​അ​യാ​ൾ​ ​ത​നി​ച്ചോ​ ​കു​ടും​ബ​സ​മേ​ത​മോ​ ​തി​രി​കെ​യെ​ത്തി​ ​ഒ​രാ​ഴ്‌​ച​ ​അ​വി​ടെ​ ​ത​ങ്ങാ​റു​ണ്ടാ​യി​രു​ന്നു.​ ​മ​തി​ര​പ്പി​ള്ളി​യി​ൽ​ ​നി​ന്ന് ​അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ ​യാ​ത്ര​ ​മു​ത​ൽ​ക്കേ​ ​ആ​ ​ത​ല​യി​ണ​ ​ക​വ​ർ​ ​അ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​ത​ല​യി​ണ​ ​തി​ക​ച്ചും​ ​ഭ​ദ്ര​മാ​യി​ ​വി​ശു​ദ്ധ​മാ​യ​ ​ഒ​രു​ ​വ​സ്തു​വെ​ന്ന​ ​പോ​ലെ​ ​അ​യാ​ൾ​ ​അ​വി​ടെ​ ​ആ​ ​മു​റി​യി​ൽ​ ​നി​ല​നി​ർ​ത്തി.
ആ​ ​ത​വ​ണ​ ​നാ​ട്ടി​ലെ​ത്തി​യ​ത് ​അ​യാ​ൾ​ ​ത​നി​ച്ചാ​യി​രു​ന്നു.​ ​പെ​ട്ടെ​ന്നു​ള്ള​ ​ഒ​ന്നാ​യ​തി​നാ​ൽ​ ​ഭാ​ര്യ​യെ​യോ​ ​ത​ന്റെ​ ​മൂ​ന്നു​ ​പെ​ൺ​മ​ക്ക​ളെ​യോ​ ​കൂ​ടെ​ ​കൂ​ട്ടാ​ൻ​ ​അ​യാ​ൾ​ക്കാ​യി​ല്ല.​ ​മ​തി​ര​പ്പി​ള്ളി​യി​ലു​ള്ള​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​പാ​ടെ​ ​ത​ന്നെ​ ​കാ​ത്ത് ​ആ​രോ​ ​വ​ന്നി​ട്ടു​ണ്ടെ​ന്ന് ​വ​ർ​ഗീ​സേ​ട്ട​ൻ​ ​വ​ന്നു​ ​പ​റ​ഞ്ഞു.​ ​യാ​ത്ര​ ​മൂ​ലം​ ​അ​യാ​ൾ​ ​വ​ല്ലാ​തെ​ ​ക്ഷീ​ണി​ത​നാ​യി​രു​ന്നു.​ ​മു​റി​ ​തു​റ​ന്ന് ​ക​ട്ടി​ലും​ ​ത​ല​യി​ണ​യും​ ​നോ​ക്കി​ക്കൊ​ണ്ടു​ ​നി​ല്ക്കു​ക​യാ​യി​രു​ന്നു​ ​അ​യാ​ൾ.​ ​ആ​ ​നേ​ര​ത്താ​ണ് ​വ​ർ​ഗീ​സേ​ട്ട​ന​തു​ ​പ​റ​യു​ന്ന​ത്.​ ​ആ​രാ​യാ​ലും​ ​കു​റ​ച്ചു​ ​ക​ഴി​ഞ്ഞു​ ​വ​രാ​ൻ​ ​പ​റ​ഞ്ഞ് ​അ​യാ​ൾ​ ​തി​രി​ഞ്ഞു.​ ​അ​ല്പം​ ​ക​ഴി​ഞ്ഞു​ ​തി​രി​ഞ്ഞു​ ​നോ​ക്കി​യ​പ്പോ​ൾ​ ​വ​ർ​ഗീ​സേ​ട്ട​ൻ​ ​പ​ഴ​യ​ ​പ​ടി​ ​നി​ല്ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​അ​യാ​ൾ​ ​ചോ​ദ്യ​രൂ​പേ​ണ​ ​നോ​ക്കി.
'​'​മൂ​ന്ന് ​കൊ​ച്ചു​ ​പെ​ൺ​കു​ട്ടി​ക​ളാ​ണ്.....""
പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ലു​ള​ള​ ​അ​യാ​ളു​ടെ​ ​ശ്ര​ദ്ധ​യെ​ക്കു​റി​ച്ച് ​വ​ർ​ഗീ​സേ​ട്ട​ന് ​ന​ന്നാ​യ​റി​യാ​മാ​യി​രു​ന്നു.​ ​എ​ത്ര​ ​ത​ന്നെ​ ​ക്ഷീ​ണി​ത​നാ​ണെ​ങ്കി​ലും​ ​അ​ത​യാ​ൾ​ ​പി​ന്നേ​ക്ക് ​വെ​ക്കു​മാ​യി​രു​ന്നി​ല്ല.​ ​ത​ല​യി​ണ​യും​ ​ക​വ​റും​ ​അ​വി​ടെ​ ​വെ​ച്ച് ​യാ​ന്ത്രി​ക​മാ​യെ​ന്ന​ ​വ​ണ്ണം​ ​അ​യാ​ൾ​ ​തി​ര​ഞ്ഞു​ ​ന​ട​ന്നു.
സി​റ്റിം​ഗ് ​റൂ​മി​ലെ​ ​സെ​റ്റി​യി​ൽ​ ​ഇ​രി​ക്കാ​തെ​ ​മൂ​ന്നു​ ​കൊ​ച്ചു​പെ​ൺ​കു​ട്ടി​ക​ൾ​ ​തി​ക​ച്ചും​ ​അ​ന്യ​രാ​യി​ ​നി​ല്ക്കു​ന്ന​ത് ​അ​യാ​ൾ​ ​ക​ണ്ടു.​ ​അ​ക​ലെ​ ​നി​ന്നു​ ​ക​ണ്ട​പ്പോ​ൾ​ ​ത​ന്റെ​ ​കൊ​ച്ചു​ങ്ങ​ളാ​ണോ​ ​എ​ന്നു​ ​പോ​ലും​ ​ഒ​രു​ ​നി​മി​ഷം​ ​അ​യാ​ൾ​ ​സം​ശ​യി​ച്ചു​ ​പോ​യി.​ ​അ​യാ​ൾ​ ​സാ​വ​കാ​ശം​ ​അ​വ​ർ​ക്ക​രി​ക​ത്തേ​ക്ക് ​ന​ട​ന്നു.​ ​സ്ഥി​ര​മാ​യി​ ​ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മൂ​ലം​ ​അ​വി​ട​വി​ടെ​ ​പി​ന്നി​ ​തു​ട​ങ്ങി​യ​ ​ന​ര​ച്ചു​ ​നി​റം​ ​മ​ങ്ങി​യ​ ​വ​സ്ത്ര​ങ്ങ​ളാ​ണ് ​അ​വ​ർ​ ​ധ​രി​ച്ചി​രു​ന്ന​ത്.​ ​അ​വ​രു​ടെ​ ​കാ​തി​ൽ​ ​പ്ലാ​സ്റ്റി​ക്കി​ന്റെ​ ​ക​മ്മ​ലും​ ​ക​ഴു​ത്തി​ൽ​ ​നി​റം​പോ​യി​ ​തു​ട​ങ്ങി​യ​ ​മു​ക്കു​മാ​ല​യു​മാ​യി​രു​ന്നു​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​അ​യാ​ൾ​ക്കു​ ​മു​ന്നി​ൽ​ ​നി​വ​ർ​ന്നു​ ​നി​ല്ക്കാ​നാ​വാ​തെ​ ​ചൂ​ളി​ ​ചൂ​ളി​ ​അ​ല്പാ​ല്പ​മാ​യി​ ​ത​റ​യി​ലൂ​ടെ​ ​കാ​ലു​ക​ളു​ര​ച്ച് ​അ​വ​ർ​ ​പി​റ​കി​ലേ​ക്ക് ​നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു.​ ​അ​യാ​ൾ​ ​ക​യ്യു​യ​ർ​ത്തി​ ​അ​വ​രെ​ ​ത​ട​ഞ്ഞു.​ ​പി​റ​കോ​ട്ടു​ ​ന​ട​ക്ക​രു​തെ​ന്നാ​ണ​യാ​ൾ​ ​അ​ർ​ത്ഥ​മാ​ക്കു​ന്ന​തെ​ന്ന് ​അ​വ​ർ​ക്കു​ ​മ​ന​സി​ലാ​യി.​ ​അ​യാ​ൾ​ ​സാ​വ​കാ​ശം​ ​അ​വ​ർ​ക്ക​രു​കി​ൽ​ ​മു​ട്ടു​ ​കു​ത്തി​യി​രു​ന്നു.​ ​അ​വ​രു​ടെ​ ​ക​ണ്ണു​ക​ളി​ലേ​ക്ക​യാ​ൾ​ ​നോ​ക്കി.​ ​ജീ​വി​ത​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു​ ​അ​ത്ത​ര​ത്തി​ലു​ള്ള​ ​ക​ണ്ണു​ക​ൾ​ ​അ​യാ​ൾ​ ​കാ​ണു​ന്ന​ത്.​ ​അ​യാ​ൾ​ക്കൊ​ന്നും​ ​സം​സാ​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​അ​വ​രു​ടെ​ ​ക​ണ്ണു​ക​ളെ​ല്ലാം​ ​ഒ​ന്നു​പോ​ലി​രു​ന്നു.​ ​അ​വ​യു​ടെ​ ​ആ​ഴ​ങ്ങ​ളി​ൽ​ ​നി​ന്ന് ​എ​ന്തോ​ ​ഉ​റ​ഞ്ഞു​വ​രാ​ൻ​ ​തു​ട​ങ്ങു​ന്നു​ണ്ടെ​ന്ന​യാ​ൾ​ക്കു​ ​തോ​ന്നി.​ ​തി​ക​ച്ചും​ ​അ​നാ​ഥ​രാ​ക്ക​പ്പെ​ട്ട​തു​പോ​ലെ​യാ​യി​രു​ന്നു​ ​അ​വ.​ ​ഒ​ര​ഭ​യ​ ​സ്ഥാ​ന​ത്തി​നാ​യു​ള്ള​ ​വി​ഹ്വ​ല​ത​ ​അ​വ​യി​ൽ​ ​മി​ന്നി​ ​മ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.​ ​അ​വ​ ​ഒ​ന്നും​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​തീ​ർ​ച്ച​യാ​യും​ ​അ​വ​ ​എ​ന്തൊ​ക്കെ​യോ​ ​അ​ർ​ഹി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​അ​വ​യു​ടെ​ ​ആ​ഴ​ത്തി​ൽ​ ​ദുഃ​ഖ​മു​ണ്ടെ​ന്ന് ​ആ​ർ​ക്കും​ ​ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​തി​രി​ച്ച​റി​യാ​നാ​വു​മാ​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ഒ​രി​ക്ക​ലു​മ​ത് ​സ​ന്തോ​ഷ​മാ​ണെ​ന്ന് ​ക​ണ്ടെ​ത്താ​നും​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​അ​വ​രു​ടെ​ ​ജീ​വി​ത​ത്തെ​ ​കു​റി​ക്കു​ന്ന​ ​സ​ക​ല​തും​ ​അ​തി​ലു​ണ്ടാ​യി​രു​ന്നു.​ ​അ​യാ​ൾ​ക്ക​ത് ​വ​ള​രെ​ ​വേ​ഗ​ത്തി​ൽ​ ​വാ​യി​ച്ചെ​ടു​ക്കാ​ൻ​ ​സാ​ധി​ച്ചു.​ ​അ​ല്ലെ​ങ്കി​ൽ​ ​അ​യാ​ൾ​ക്കു​ ​മാ​ത്ര​മേ​ ​അ​തി​നു​ ​ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ.​ ​അ​വ​രു​ടെ​ ​ക​ണ്ണു​ക​ൾ​ ​നി​റ​ഞ്ഞൊ​ഴു​കാ​ൻ​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​ആ​ ​ക​ണ്ണീ​രി​ൽ​ ​ആ​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​ഉ​ണ്ടെ​ന്ന​യാ​ൾ​ക്കു​ ​തോ​ന്നി.​ ​അ​വി​ടെ​യു​ള്ള​ ​സ​ക​ല​ ​പെ​ൺ​കു​ഞ്ഞു​ങ്ങ​ളും​ ​ത​ങ്ങ​ളു​ടെ​ ​വി​ഹ്വ​ല​മാ​യ​ ​ക​ണ്ണു​ക​ളു​മാ​യി​ ​ത​നി​ക്കു​ ​നേ​രെ​ ​ക​യ്യു​യ​ർ​ത്തു​ന്ന​ത് ​അ​യാ​ൾ​ ​ക​ണ്ടു.​ ​അ​വ​യി​ൽ​ ​നി​ന്നെ​ല്ലാം​ ​ധാ​ര​ധാ​ര​യാ​യി​ ​ക​ണ്ണീ​രൊ​ഴുകി​ക്കൊ​ണ്ടി​രു​ന്നു.​ ​ആ​ദി​യോ​ ​അ​ന്ത​മോ​ ​ഇ​ല്ലാ​തെ​ ​അ​വ​യ​ങ്ങ​നെ​ ​പ​ര​ന്നു​ ​കി​ട​ക്കു​ക​യാ​യി​രു​ന്നു.
അ​യാ​ൾ​ ​അ​വ​രെ​ ​മൂ​വ​രെ​യും​ ​ത​ന്നി​ലേ​ക്ക് ​ചേ​ർ​ത്തു​പി​ടി​ച്ചു.​ ​ത​നി​ക്കു​ള്ളി​ൽ​ ​നി​ന്നെ​ന്തോ​ ​പൊ​ട്ടി​വ​രാ​ൻ​ ​തു​ട​ങ്ങു​ന്നു​ണ്ടെ​ന്ന​യാ​ൾ​ ​അ​റി​ഞ്ഞു.​ ​നെ​ഞ്ചി​ൽ​ ​ക​ന​ത്തൊ​രു​ ​ഭാ​രം​ ​കി​ട​ന്നു​ ​വി​ങ്ങു​ന്ന​താ​യി​ ​അ​നു​ഭ​വ​പ്പെ​ടാ​ൻ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​അ​യാ​ൾ​ ​എ​ഴു​ന്നേ​റ്റ് ​തി​രി​കെ​ ​ന​ട​ന്നു.​ ​ത​ന്റെ​ ​ഹൃ​ദ​യം​ ​നു​റു​ങ്ങി​ ​നു​റു​ങ്ങി​ ​പു​റ​ത്തേ​യ്ക്കു​ ​വ​മി​ക്കു​ന്ന​താ​രെ​ങ്കി​ലും​ ​കാ​ണാ​ൻ​ ​അ​യാ​ൾ​ ​ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല.​ ​അ​മ്മ​യു​ടെ​യും​ ​ത​ന്റെ​യും​ ​മു​റി​യി​ൽ​ ​ക​യ​റി​ ​അ​യാ​ൾ​ ​വാ​തി​ല​ട​ച്ചു.​ ​ത​ല​യി​ണ​യി​ൽ​ ​മു​ഖം​ ​അ​മ​ർ​ത്തി​ ​അ​യാ​ൾ​ ​ഏ​ങ്ങി​യേ​ങ്ങി​ ​ക​ര​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , WEEKLY, KATHA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.