മനു അശോകന്റെ കാണെക്കാണെ ഒക്ടോബറിൽ തുടങ്ങും. ഉയരെയ്ക്കുശേഷം മനുഅശോക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസും ഐശ്വര്യ ലക്ഷമിയും പ്രധാന വേഷത്തിൽ എത്തുന്നു. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവരാണ് മറ്റു താരങ്ങൾ.
മായാനദിക്കുശേഷം ടൊവിനോ തോമസും െഎശ്വര്യ ലക്ഷിമിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് . ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ. ഷംസുദ്ദീനാണ് നിർമ്മിക്കുന്നത്. ആൽബി ആന്റണി ആണ് ഛായാഗ്രാഹകൻ. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻരാജ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്.