കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്ക് കരുതൽ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി പ്രത്യേക മാസ്കുകൾ ലഭ്യമാക്കുന്നു. ചുണ്ടുകളുടെ ചലനങ്ങളിലൂടെ ആശയവിനിമയം മനസിലാക്കിയെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് മാസ്കുകൾ നിർമ്മിച്ചിരിക്കുന്നത്. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ബിജു കുമ്പിക്കൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, പ്രോഗ്രാം ഓഫീസർമാരായ സിജോ തോമസ്, ബബിത റ്റി. ജെസ്സിൽ, ഷൈല തോമസ്, ഫിസിയോ തെറാപ്പിസ്റ്റ് ജിങ്കിൾ ജോയി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ പ്രൊഫ. രമണി തറയിലിന്റെ നേതൃത്വത്തിലാണ് മാസ്കുകൾ നിർമ്മിച്ചത്.