സിഡ്നി: ആസ്ട്രേലിയൻ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ പടിഞ്ഞാറൻ കടൽത്തീരത്ത് 470 ഓളം പൈലറ്റ് തിമിംഗലങ്ങൾ ചത്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ ആസ്ട്രേലിയൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
തിമിംഗലങ്ങളെ കുഴിച്ചുമൂടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കടലിൽ എണ്ണ ചോർന്നത് കാരണമാവാം ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.
ടാസ്മാനിയൻ മക്യുവറി തുറമുഖത്തിന് സമീപമാണ് സംഭവം.
കരയിലേക്ക് ഒരുമിച്ചെത്തിയ 130 ഓളം തിമിംഗലങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഇന്നുവരെയുണ്ടായിട്ടില്ലാത്ത സംഭവമാണിതെന്ന് പ്രകൃതി സംരക്ഷണ സംഘടനകൾ പറയുന്നു. അമ്പതോളം എണ്ണം അടങ്ങുന്ന കൂട്ടമായാണ് ഇവ കരയ്ക്കടിയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കടൽ വെള്ളത്തിലുണ്ടായ മാറ്റം കാരണമാണ് ഇവ കരയ്ക്കടിയുന്നതെന്ന് ആസ്ട്രേലിയൻ കാലാവസ്ഥ സമുദ്ര വിഭാഗം മേധാവികൾ അറിയിച്ചു.