കണ്ണൂർ: ടെറിട്ടോറിയൽ ആർമി കാന്റീൻ അടച്ചു പൂട്ടാനുള്ള നീക്കത്തിൽ സംയുക്ത വിമുക്തഭട സംഘടന പ്രക്ഷോഭത്തിനിറങ്ങുന്നു. 122 ഇൻഫൻട്രി ബറ്റാലിയൻ കാന്റീൻ സേവനം വിമുക്ത ഭടന്മാർക്ക് നിർത്തലാക്കുന്നതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത സാഹചര്യത്തിൽ സംഘടന കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും, ഡി.എസ്.സി കാന്റീനിൽ വിമുക്തഭടന്മാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സംയുക്ത യോഗം ചർച്ച ചെയ്തു.
29 ന് നടക്കാനിരുന്ന സമരപരിപാടി അന്നേദിവസം വരാനിരിക്കുന്ന ഹൈക്കോടതി വിധിയെ അടിസ്ഥാനമാക്കി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ തീരുമാനിച്ചു. ജോയിന്റ് കൺവീനർ, പൂർവ്വ സൈനിക സേവാ പരിഷത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.ആർ. രാജൻ അധ്യക്ഷത വഹിച്ചു. ഓണററി ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി ഓണററി ക്യാപ്റ്റൻ പി.കെ. ദിനേശൻ, ഭാരതീയ ജവാൻ കിസാൻ പാർട്ടി ദേശീയ കോഡിനേറ്റർ ടി.വി രാധാകൃഷ്ണൻ, എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി ഭാരവാഹി പി. ജയൻ, എക്സ് ടെറിയേസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഓണററി ക്യാപ്റ്റൻ ആരോഗ്യസ്വാമി, എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിൽ പ്രതിനിധി കെ.ടി പത്മനാഭൻ,കൂത്തുപറമ്പ് വിമുക്തഭട സംഘടനാ സെക്രട്ടറി ജി.കെ. വിജയൻ എന്നിവർ സംസാരിച്ചു