പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഫാർമസിയിൽ മരുന്നുവാങ്ങാനെത്തിയ യുവാവിനെ ബന്ധു ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പാതായ്ക്കര കോവിലകംപടി പഴയിടത്ത് അസ്കറിനാണ് (38) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.30ഓടെ ഭാര്യാ സഹോദരൻ മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി അസ്കറിന്റെ പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.