മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനേയും സമാധാന നൊബേൽ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തതായി റിപ്പോർട്ട്. എഴുത്തുകാരൻ സെർജി കോംകോവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം റഷ്യൻ പ്രമുഖരാണ് നാമനിർദ്ദേശം സമർപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം നവംബർ 10നാണ് നാമനിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചത് പുടിനാണെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവവികാസം. 2013 ലും പുടിന് നൊബേൽ നാമനിർദ്ദേശം ലഭിച്ചിരുന്നു.
നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റ്യൻ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തത്. രണ്ട് ലോകശക്തികളുടെ തലവന്മാർ പുരസ്കാരത്തിനായി ഏറ്റുമുട്ടുമ്പോൾ ഇനി എന്തൊക്കെ നടക്കുമെന്ന് കാത്തിരുന്ന് കാണാം.