SignIn
Kerala Kaumudi Online
Monday, 01 March 2021 4.12 PM IST

ലൈംഗിക കുറ്റവാളികളുടെ പേര് പരസ്യമാക്കാൻ സൗദി

sexual-abuse-convicts

റിയാദ്: രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പേര് പരസ്യമാക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇത് നിയമനടപടികളുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് ഷൂറാ കൗൺസിൽ വരുന്നയാഴ്ച അവസാനം വോട്ടെടുപ്പ് നടത്തുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

നേരത്തെ ചില അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് സമാനമായ ഒരു പ്രമേയം കൗൺസിൽ തടഞ്ഞിരുന്നു. കുറ്റവാളിയുടെ പേര് നൽകുന്നത് അയാളുടെ കുടുംബത്തെയും ദോഷകരമായി ബാധിക്കുമെന്ന വാദം ഉയർത്തിയായിരുന്നു ഇത്. അതേസമയം വാണിജ്യപരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പേരുകൾ പരസ്യമാക്കുന്നത് സൗദി ശിക്ഷാ നടപടിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പേര് പരസ്യമാക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് കുറയ്ക്കുമെന്നാണ് വാദം.

പേര് പരസ്യമാക്കുന്നതിന് മതപരമോ നിയമപരമോ ആയ തടസമില്ലെന്ന് ഒരു നിയമോപദേഷ്ടാവ് പറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കാരങ്ങളുടെ ഭാഗമായി സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തുന്നതിനോടൊപ്പം ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാനും സൗദി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. ലൈംഗികാതിക്രമങ്ങൾക്കെതിരെ 2018ൽ അംഗീകാരം നൽകിയ നിയമപ്രകാരം കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവും 3,00,000 സൗദി റിയാൽ വരെ പിഴയും ഏർപ്പെടുത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, GULF, GULF NEWS, SEXUAL ABUSE CONVICTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.