ഭുവനേശ്വർ: വ്യാജ കൊവിഡ് വാക്സിൻ നിർമ്മിച്ചതിന് ഒഡീഷയിലെ ബാർഗഢ് ജില്ലയിൽ ഒരാൾ അറസ്റ്റിൽ. ഒൻപതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.
വാക്സിൻ നിർമ്മാണകേന്ദ്രം റെയ്ഡുചെയ്ത പൊലീസ് കൊവിഡ് വാക്സിനെന്ന ലേബൽ പതിച്ച നിരവധി കുപ്പികൾ പിടിച്ചെടുത്തു. കൂടാതെ, രാസവസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ് വാക്സിനെന്ന് അവകാശപ്പെട്ട് വൻതോതിൽ വ്യാജ ഉത്പന്നം നിർമ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്.