കൊച്ചി: ജില്ലയിൽ ഇന്നല 729 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 714 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.15 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 246 പേർ രോഗമുക്തി നേടി. 1650 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1219 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 22,303
വീടുകളിൽ: 20,303
കൊവിഡ് കെയർ സെന്റർ: 196
ഹോട്ടലുകൾ: 1804
കൊവിഡ് രോഗികൾ: 5515
ലഭിക്കാനുള്ള പരിശോധനാഫലം: 1410
11ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ
ഫോർട്ടുകൊച്ചി: 42
കടുങ്ങല്ലൂർ: 32
തൃക്കാക്കര: 30
മട്ടാഞ്ചേരി: 28
രായമംഗലം: 21
തൃപ്പൂണിത്തു: 20
ചൂർണിക്കര: 18
തിരുമാറാടി: 18
കോതമംഗലം: 17
കളമശേരി: 16
എടത്തല: 15
മൂവാറ്റുപുഴ: 15
ചെങ്ങമനാട്: 14
സൗത്ത്വാഴക്കുളം: 13
പള്ളുരുത്തി: 12
കിഴക്കമ്പലം: 11
മൂക്കന്നൂർ: 11
കോട്ടുവള്ളി: 10
പാറക്കടവ്: 10
കുന്നത്തുനാട്: 08
കുമ്പളങ്ങി: 08
രോഗികൾ കുറയാതെ
പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 98 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചിയിലാണ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നത് 42, മട്ടാഞ്ചേരി-28, പള്ളുരുത്തി - 12, കുമ്പളങ്ങി - 8, തോപ്പുംപടി - 4, പെരുമ്പടപ്പ് - 2, ചെല്ലാനം - 1, ഇടക്കൊച്ചി - 1.