തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് നൂതന സാങ്കേതിക ഉപകരണങ്ങൾ വികലാംഗ ക്ഷേമ കോർപറേഷനിലൂടെ വിതരണം ചെയ്യുന്നതിന് സാമൂഹ്യനീതി വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. ഒരുപകരണം ഒരാൾക്ക് ഒന്നിലധികം തവണ നൽകരുതെന്ന നിബന്ധനയോടെയാണ് അർഹതയുള്ളവരുടെ ലിസ്റ്റിന് അനുമതി നൽകിയതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.