കൊച്ചി: കൊവിഡാനന്തര യാത്രയ്ക്ക് സുരക്ഷാ ആശങ്കകളെ അടിസ്ഥാനമാക്കിയാകും ഏതുരീതി തിരഞ്ഞെടുക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുകയെന്ന് പഠനറിപ്പോർട്ട്. പൊതുഗതാഗത ഉപയോഗം കുത്തനെ കുറയുമെന്നും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) നടത്തിയ സർവേയിൽ പറയുന്നു.
• സ്വകാര്യ വാഹനങ്ങൾ, മോട്ടോർ ഇതര ഗതാഗതം, പങ്കാളിത്തയാത്ര എന്നിവ വർദ്ധിക്കും.
• തൊഴിലവസരങ്ങൾ കുറഞ്ഞതും വീട്ടിലിരുന്ന് ജോലിചെയ്യുന്നതും യാത്രാആവശ്യങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കും.
• പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണത്തിൽ വൻകുറവുണ്ടായേക്കാം.
പ്രധാന വെല്ലുവിളികൾ
• സുരക്ഷയെക്കുറിച്ചുള്ള ഭയം
• സാമൂഹിക അകലം പാലിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവം സേവനങ്ങൾ കുറയാനും നിരക്ക് വർദ്ധിപ്പിക്കാനും ഇടയാക്കും.
• സ്വകാര്യ വാഹനഗതാഗതത്തെ ആശ്രയിക്കും
• ഇരുചക്രവാഹനം, സൈക്കിൾ, നടത്തം തുടങ്ങിയ വർദ്ധിക്കും
• മെട്രോറെയിൽ ഉപയോഗം കുറയും
ശുപാർശകൾ
• മോട്ടോർ ഇതര ഗതാഗതം, ഇലക്ട്രിക് വാഹനങ്ങൾ എന്നിവക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം
• നിരക്ക് വർദ്ധിപ്പിക്കുന്നത് പൊതുഗതാഗതത്തെ സഹായിക്കില്ല
• കുറഞ്ഞ വായ്പകളിലൂടെയും മൊറട്ടോറിയങ്ങളിലൂടെയും ക്രെഡിറ്റ് ലഭ്യത ഉറപ്പാക്കി സ്വകാര്യ ഓപ്പറേറ്റർമാരെ സഹായിക്കണം
• ഇന്ധനം, വാഹനങ്ങൾ മുതലായവയ്ക്കുള്ള നികുതിഇളവ് നൽകണം.
• ടോൾ, പാർക്കിംഗ് നിരക്കുകൾ ഇളവുചെയ്യണം.
• ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിന് പൊതുചെലവ് വർദ്ധിപ്പിക്കണം
• പൊതുഗതാഗതത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തണം
• ടിക്കറ്റിംഗിലും ഷെഡ്യൂളിംഗിലും സാങ്കേതികവിദ്യ സ്വീകരിക്കണം
സർവേ രീതി
• ഒന്നാംഘട്ട കാലയളവായ ജൂൺ 16 മുതൽ 30 വരെ 500 പേർക്കിടയിൽ സർവേ
• ജനങ്ങളുടെ ധാരണയിൽവന്ന മാറ്റം വിലയിരുത്തി