• കൊവിഡ് കൺട്രോൾ റൂം ഫോണുകൾ മിണ്ടുന്നില്ല
കളമശേരി: ജില്ലയിലെ കൊവിഡ് കൺട്രോൾ റൂമിലേക്ക് അത്യാവശ്യക്കാർ ആർക്കുവേണമെങ്കിലും ഫോൺ വിളിക്കാം. പക്ഷെ എടുക്കില്ല . നാലു നമ്പരുകൾ പൊതുജന നന്മയെക്കരുതി നൽകിയിട്ടുണ്ട്. ഒരു നമ്പർ വിളിക്കുമ്പോൾ കിട്ടാതെെ വരുകയോ എൻഗേജ്ഡ് ആണെങ്കിലോ വിഷമിക്കാൻ പാടില്ലല്ലോ അതിനാണ് നാലു നമ്പരുകൾ പോരെ ഇനിയെന്തുവേണം. മൂന്നു നമ്പരുകളിൽ റിംഗ് ടോൺ കേട്ടു തൃപ്തിയടയാം. ഒരെണ്ണം രാജഭാഷയും ആംഗലേയ ഭാഷയും കേട്ട് പഠിക്കാം. ഏലൂരിലെ കൃഷ്ണപ്രസാദ് അത്യാവശ്യത്തിന് രാവും പകലും നാലു ഫോണിലും മാറി മാറി വിളിച്ചു മടുത്തു. പിന്നെ സുഹൃത്തുക്കളോട് പറഞ്ഞു അവരും വിളിച്ചു ക്ഷീണിച്ചു. കഥ തഥൈവ . നമ്പരുകൾ പരിചയപ്പെടുത്താം 0484- 2428077, 2424077, 2426077, 2425077.
മഹാമാരി പടർന്നു പിടിക്കുമ്പോൾ ആവശ്യത്തിനു തന്നിരിക്കുന്ന ഫോൺ നമ്പരുകളുടെ സ്ഥിതിയാണിത് . ഞങ്ങൾ വിളിച്ചിട്ടു പോലും ഗൗനിക്കുന്നില്ല പിന്നല്ലേ .... എന്നാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ പ്രതികരണം.