തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 110ാം വാർഷിക ദിനാചരണം സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്തുള്ള സ്വദേശാഭിമാനി സ്മാരകത്തിൽ നടന്ന ചടങ്ങ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. അനീതിക്കെതിരെയും നീതിക്കുവേണ്ടിയും പോരാടിയ വ്യക്തിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്നും അദ്ദഹേത്തിന്റെ ഓർമ്മകൾ വെല്ലുവിളി നേരിടുന്ന ഇന്നത്തെ മാദ്ധ്യമലോകത്തിന് ആവേശം പകരുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.വിൻസന്റ് എം.എൽ.എ, എം.എ.വാഹിദ്, കെ.പി.സി.സി സെക്രട്ടറിമാരായ പി.എസ്.പ്രശാന്ത്, എം.എ.ലത്തീഫ്, കെ.എസ്.ഗോപകുമാർ, ബ്ലോക്ക് പ്രസിഡന്റ് ഉള്ളൂർ മുരളി, തൈക്കാട് ശ്രീകണ്ഠൻ, ജോൺസൺ ജോസഫ്, ആർ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.