ആലപ്പുഴ : തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മത്സ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തണ്ണീർമുക്കം ബോട്ട്ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വേമ്പനാട് കായൽ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് മത്സ്യ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രമാമദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു വിനു പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായിട്ടുളള സുധർമ്മസന്തോഷ് ,ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാനു സുധീന്ദ്രൻ, എൻ.വി ഷാജി, പ്രോജക്ട് കോർഡിനേറ്റർമാരായ ലീനാ ഡെന്നീസ്, സ്മിതി എന്നിവരും പങ്കെടുത്തു.