കട്ടപ്പന: ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഗൂഗിളിന്റെ ആദരം. 'സംഗീതത്തെ ഭാഷയാക്കിയ ഇതിഹാസം എന്നാണ് ഗൂഗിൾ എസ്.പി.ബിയെ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച ഗൂഗിളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് വന്നത്. ഗൂഗിളിൽ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഗാനങ്ങൾ തെരയുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. '40,000 ഗാനങ്ങൾ, 16 ഭാഷകൾ, ഒരു ശബ്ദം... അങ്ങയുടെ പാട്ടുകൾ എപ്പോഴും സ്നേഹത്തോടെ ഞങ്ങളോട് സംസാരിക്കും". ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ പോകുന്നു. എസ്.പി.ബിയുടെ ആരാധകരടക്കം ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് പങ്കുവച്ചത്.