തൃശൂർ: കോർപറേഷൻ പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതിയുടെ എഴാം ഘട്ടത്തിലേക്ക് അപേക്ഷിക്കാം. കോർപറേഷൻ പരിധിയിൽ കെട്ടിട നിർമ്മാണത്തിന് അനുയോജ്യമായ ഭൂമിയുള്ള, വീടില്ലാത്ത/വാസയോഗ്യമായ വീടില്ലാത്ത കുടുംബങ്ങൾക്ക് അപേക്ഷിക്കാം. സ്ത്രീയായിരിക്കണം അപേക്ഷക.
അപേക്ഷകയുടെ പേരിലോ ഭർത്താവിന്റെ പേരിലോ ഭൂമി ഉണ്ടായിരിക്കണം. അപേക്ഷകൾ താഴെ പറയുന്ന രേഖകൾ സഹിതം ഒക്ടോബർ 5, 6, 7 തിയതികളിൽ അതതു ഡിവിഷനുകൾ ഉൾപ്പെടുന്ന കോർപറേഷൻ മേഖലാ ഓഫീസുകളിലോ മുഖ്യ കാര്യാലയത്തിലോ സമർപ്പിക്കണം.
ലൈഫ് പദ്ധതിയിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോർപറേഷൻ ഹെൽപ് ഡെസ്ക് വഴിയോ രജിസ്റ്റർ ചെയ്തവരും രേഖകൾ അതതു ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. അപേക്ഷകരുടെ സൗകര്യാർത്ഥം ഒക്ടോബർ 1ന് എല്ലാ സോണൽ ഓഫീസുകളിലും മുഖ്യ കാര്യാലയത്തിലും ഏകദിന കാമ്പയിൻ സംഘടിപ്പിക്കും. അപേക്ഷാ ഫോമിന്റെ മാതൃക സെപ്തംബർ 28 മുതൽ കോർപറേഷൻ വെബ്സൈറ്റിൽ ലഭ്യമാകും. കമ്പ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷാഫോം പ്രിന്റ്ഔട്ട് എടുക്കാം.
സമർപ്പിക്കേണ്ട രേഖകൾ
എല്ലാ കുടുംബാംഗങ്ങളുടെയും ആധാർ കാർഡിന്റെ പകർപ്പ്.
645 സ്ക്വയർ ഫീറ്റിൽ അധികരിക്കാത്ത അംഗീകൃത പ്ലാനും ബിൽഡിംഗ് പെർമിറ്റിന്റെയും പകർപ്പും
റേഷൻ കാർഡിന്റെ പകർപ്പ്
അപേക്ഷകയുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ്
ആധാരത്തിന്റെ പകർപ്പ്.
ഈ സാമ്പത്തിക വർഷം കരമടച്ച രസീതിന്റെ പകർപ്പ്.
കൈവശാവകാശ രേഖയുടെ പകർപ്പ്.
അപേക്ഷകയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ.
വീട് നിർമ്മിക്കുന്ന സ്ഥലത്തിന് മുന്നിൽ നിന്നുള്ള 2 കുടുംബ ഫോട്ടോ.
വീട് ഉള്ളവരാണെങ്കിൽ, വീട് വാസയോഗ്യമല്ല എന്ന ഓവർസിയറുടെ സാക്ഷ്യപത്രം
(വീട് പൊളിച്ചു പണിയാൻ തയ്യാറാണ് എന്ന അപേക്ഷകയുടെ സത്യവാങ്മൂലം)
എസ്.സി വിഭാഗം ആണെങ്കിൽ ജാതി തെളിയിക്കുന്ന രേഖ (എസ്.എസ്.എൽ.സി ബുക്ക്)