തൃശൂർ: 594 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,135 ആയി. 240 പേർ രോഗമുക്തരായി. തൃശൂർ സ്വദേശികളായ 111 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്. സമ്പർക്കം വഴി 589 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. 10 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രണ്ട് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും വിദേശത്തു നിന്ന് വന്ന രണ്ട് പേർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ 37 പുരുഷന്മാരും 43 സ്ത്രീകളും 10 വയസിന് താഴെ 26 ആൺകുട്ടികളും 5 പെൺകുട്ടികളുമുണ്ട്
ക്ലസ്റ്ററുകൾ
വൈമാൾ തൃപ്രയാർ ക്ലസ്റ്റർ 4
ജൂബിലി മിഷൻ മെഡിക്കൽ കോളജ് 4
ഇസ ഗോൾഡ് ജ്വല്ലറി 3
അമല ഹോസ്പിറ്റൽ 1
ഡെസ്സി കുപ്പ കുട്ടനെല്ലൂർ 1
മറ്റ് സമ്പർക്ക കേസുകൾ 557
11392
കൊവിഡ് ബാധിതർ
7146 പേർ
രോഗമുക്തർ
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. അടാട്ട് പഞ്ചായത്ത് വാർഡ് 10 (അമല ആശുപത്രി കോമ്പൗണ്ട് ഒഴികെ വാർഡ് 10 മുഴുവനും), കുഴൂർ പഞ്ചായത്ത് വാർഡ് 6 (മേലാംതുരുത്ത് പ്രദേശത്ത് വീട്ടുനമ്പർ 239 കോന്നലത്ത് സുബ്രഹ്മണ്യന്റെ വീട് മുതൽ വീട്ടുനമ്പർ 313 പഞ്ഞിക്കാരൻ പൊറിഞ്ചു തോമസിന്റെ വീട് വരെയുള്ള പ്രദേശം, കാട്ടൂർ വാർഡ് 7 (സോഡ വളവ് മുതൽ ആനക്കുളം റോഡ് വരെ), വാർഡ് 2 (സെമിത്തേരി റോഡ് മുതൽ പി.സി മൂല വരെയും പഴയ അംഗൻവാടി ജംഗ്ഷൻ വരെയും), വാർഡ് 6 (മാതൃഭൂമി ജംഗ്ഷൻ പടിഞ്ഞാറ് ഭാഗം മുതൽ അംഗൻവാടി ജംഗ്ഷൻ വരെയും കൊഞ്ഞനം അമ്പലം വടക്കോട്ടുള്ള വഴിയും), തൃശൂർ കോർപറേഷൻ ഡിവിഷൻ 4 (പ്ലാവിൻകൂട്ടം സ്ട്രീറ്റ്, മണ്ണാരംകുറ്റി വഴി, ബാലസംഘം മൂല, മണലാർകാവ് സ്ട്രീറ്റ് എന്നീ പ്രദേശങ്ങൾ), ഡിവിഷൻ 40 (എസ്.എൻ നഗർ ട്രാൻസ്ഫോർമർ മുതൽ എസ്.എൻ നഗർ വിദ്യാമന്ദിരം അംഗൻവാടി വരെ), പുതുക്കാട് പഞ്ചായത്ത് മുഴുവനായും, എടത്തിരുത്തി വാർഡ് 17 (ചൂലൂർ പ്രദേശം മേപ്പുറം മുതൽ പഴച്ചൊടു റോഡ് വരെ), കാട്ടകാമ്പാൽ വാർഡ് 15ന്റെ കിഴക്കുമുറി ഭാഗം, അരിമ്പൂർ വാർഡ് 6 (മനക്കൊടി കിഴക്കുമ്പുറം, പാമ്പിൻകാവ്, പണിക്കര് പടി എന്നീ പ്രദേശങ്ങൾ), മുരിയാട് വാർഡ് 15 (അമ്പലനട പ്രദേശം), വെള്ളാങ്കല്ലൂർ വാർഡ് 1 (പാലേരി തുളുവത്ത് ജോസിന്റെ വസതി മുതൽ പാലേരി നീലംകുലം വരെ 85 വീടും 2 കടയും), മുളങ്കുന്നത്തുകാവ് വാർഡ് 13 (ശങ്കരപുരം പ്രദേശം), വേളൂക്കര വാർഡ് 12 (കടുപ്പശ്ശേരി പള്ളി മുതൽ പീച്ചനങ്ങാടി വരെ).