പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 329 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 261 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11, 12, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (കൂനമ്പാലവിളയിൽ ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട്, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് (കിഴവറ, മണത്തോട്ടം ഭാഗം) എന്നീ സ്ഥലങ്ങളിൽ ഇന്ന് മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത് (കാട്ടുകാല, മുളയങ്കോട്ട് ഭാഗം), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത്, 10, 11, 12, കടപ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച്, ഒൻപത്, ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത്, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് (വെള്ളപ്പാറ മുരുപ്പ് ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 (തൊട്ടിമല, പുറമല ഭാഗങ്ങൾ) എന്നീ സ്ഥലങ്ങൾ 28 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.