വളാഞ്ചേരി:പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ദർസ് അദ്ധ്യാപകൻ അറസ്റ്റിൽ. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തിൽ വീട്ടിൽ ആബിദ് കോയ തങ്ങളെയാണ്(29 ) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ഡിസംബർ മുതൽ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥി നൽകിയ പരാതിയിലാണ് അറസ്റ്റ്. കൂടുതൽ കുട്ടികൾ ചൂഷണത്തിനിരയായോ എന്ന കാര്യം പരിശോധിക്കുമെന്ന് വളാഞ്ചേരി ഇൻസ്പെക്ടർ എം.കെ.ഷാജി പറഞ്ഞു. എസ്.ഐ. മധുബാലകൃഷ്ണൻ,എ.എസ്.ഐ ഇഖ്ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.