SignIn
Kerala Kaumudi Online
Tuesday, 27 October 2020 12.41 PM IST

ലോകത്ത് മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം കൊവിഡ് ബാധിതർ, മരണം പത്ത് ലക്ഷം കടന്നു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 33,298,939 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ പത്ത് ലക്ഷം കടന്നു.24,630,967 പേർ രോഗമുക്തി നേടി.

ലോകത്ത് മൊത്തം റിപ്പോർട്ട് ചെയ്ത 55 ശതമാനം പോസിറ്റീവ് കേസുകളും, 44 ശതമാനം മരണങ്ങളും റിപ്പോർട്ട് ചെയ്തത് യു.എസ്, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ്. അമേരിക്കയിൽ 7,321,343 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 209,453 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,560,456 ആയി ഉയർന്നു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു.മരണസംഖ്യ 95,000 കടന്നു. ആകെ രോഗികളിൽ 15.96 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 92,043 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 49,41,627 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 82.46 ശതമാനമാണ്.

ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ രാജ്യത്ത് 4,732,309 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 141,776 പേർ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,060,088 ആയി. കൊവിഡ് വ്യാപനം ആരംഭിച്ചപ്പോൾ മുതൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരോ സ്വീകരിച്ച അലംഭാവ മനോഭാവമാണ് രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലെത്തിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, INDIA, US, BRAZIL, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.