ശ്രീനാഥ് ഭാസിയും ശേഖർ മേനോനും അഭിനയിച്ച കോഴിപ്പങ്ക് മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു.കെ.സച്ചിദാനന്ദന്റെ കോഴിപ്പങ്ക് കവിതയുടെ ദൃശ്യാവിഷ്കാരമാണിത്. ശേഖർ മേനോന്റെ സംഗീതത്തിന് ശ്രീനാഥ് ഭാസിയാണ് ശബ്ദം നൽകിയിരിക്കുന്നത്. റൈറ്റിംഗ് കമ്പനിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ മുഹ് സിൻ പരാരിയാണ് കോഴിപ്പങ്ക് നിർമിച്ച് അവതരിപ്പിക്കുന്നത്. ഡാ തടിയാ, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ അഭിലാഷ് കുമാർ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഡാ തടിയാ, നിക്കാഹ് എന്നീ ചിത്രങ്ങളിൽ ശ്രീനാഥ് ഭാസിയും ശേഖർ മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.