തൃശൂർ: 240 പേർ രോഗമുക്തരായ ദിനത്തിൽ 383 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,251 ആണ്. തൃശൂർ സ്വദേശികളായ 125 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 12,348 ആണ്. 7,599 പേർ രോഗമുക്തരായി. സമ്പർക്കം വഴി 365 പേർക്കാണ് രോഗബാധയുണ്ടായത്.
ഇതിൽ 6 കേസുകളുടെ ഉറവിടം അറിയില്ല. രോഗികളിൽ 60 വയസിന് മുകളിൽ 31 പുരുഷന്മാരും 21 സ്ത്രീകളും 10 വയസിന് താഴെ 12 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. തിരുവില്വാമല 10ാം വാർഡ് (കോലക്കാട്ട് കുന്ന് റോഡ് സൈനബ, ഞാറത്തിങ്കൽ വീട് മുതൽ ഹനീഫ പരിയങ്ങാട്ട് വീട് ഉടമസ്ഥതയിലുള്ള സോഡ ഫാക്ടറി വരെ), കയ്പ്പമംഗലം 8, 18 വാർഡുകൾ, പാവറട്ടി 14ാം വാർഡ് (മദർതെരേസ റോഡ്), വല്ലച്ചിറ 1ാം വാർഡ് (പെരിഞ്ചേരി മൂല മുതൽ തൊഴിലാളി നഗർ വരെയുള്ള പ്രദേശം), കൈപ്പറമ്പ് 11ാം വാർഡ് (ഇ പി മാരാർ റോഡ്), കൊടുങ്ങല്ലൂർ 21ാം ഡിവിഷൻ, ഗുരുവായൂർ 39ാം ഡിവിഷൻ, കടവല്ലൂർ 11ാം വാർഡ് (പള്ളിക്കുളം), പറപ്പൂക്കര 15, 16, 17, 18 വാർഡുകൾ, അടാട്ട് 6ാം വാർഡ് (തൃശൂർ കുന്നംകുളം റോഡ്, രാമഞ്ചിറ സബ് ലെയിൻ തുടക്കം മുതൽ ചിറ്റത്ത് പറമ്പിൽ ഗോപാലകൃഷ്ണന്റെ വീടുൾപ്പെടെ രവീന്ദ്രൻ കരിമ്പനക്കൽ വീട് വരെ), വരവൂർ 3ാം വാർഡ് (മുഴുവനായും, നിലവിൽ ഭാഗികം), 4ാം വാർഡ് (തളി സെന്ററിൽ ഉൾപ്പെട്ട പ്രദേശം), എറിയാട് 9ാം വാർഡ് (തോരണത്ത് റോഡ് തെക്കുംഭാഗം മുതൽ മേത്തല കലുങ്ക് ഭാഗം വരെയുള്ള പ്രദേശം.