കോട്ടയം : ജില്ലയിൽ പുതിയതായി ലഭിച്ച 3327 കോവിഡ് പരിശോധനാ ഫലങ്ങളിൽ 213 എണ്ണം പോസിറ്റീവ്. 209 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേർ മറ്റു ജില്ലക്കാരാണ്. ഒരു ആരോഗ്യ പ്രവർത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. രോഗബാധിതരിൽ 108 പുരുഷന്മാരും, 81 സ്ത്രീകളും, 24 കുട്ടികളും ഉൾപ്പെടുന്നു. 37 പേർ 60 വയസിന് മുകളിലുള്ളവരാണ്. കോട്ടയം : 24,വാഴപ്പള്ളി, ചങ്ങനാശേരി : 14 വീതം, കുമരകം : 13, കാഞ്ഞിരപ്പള്ളി : 10, ആർപ്പൂക്കര : 8, അയ്മനം,കുറിച്ചി, മാടപ്പള്ളി : 7വീതം, മണർകാട്, ഉദയാനാപരം : 6 എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. രോഗം ഭേദമായ 123 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 3752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 9921 പേർ രോഗബാധിതരായി. 6160 പേർ രോഗമുക്തി നേടി. 20604 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.