ന്യൂഡൽഹി: കാർഷിക നിയമങ്ങളെ മറികടക്കാൻ നിയമ നിർമ്മാണം നടത്തുന്നത് പരിഗണിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പാർട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. കേന്ദ്രനിയമത്തെ മറികടക്കാൻ നിയമം കൊണ്ടുവരാൻ സംസ്ഥാന നിയമസഭകൾക്ക് ഭരണഘടനയുടെ 254 (2) ആർട്ടിക്കിൾ പ്രകാരമുള്ള അവകാശം ഉപയോഗിക്കണമെന്നതാണ് ഹൈക്കമാൻഡ് നിർദ്ദേശം. കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം.