പത്തനാപുരം : പിറവന്തൂർ കുന്നുംപുറത്ത് വീട്ടിൽ അമ്മിണി ജോർജിന്റെ വീടിന് സമീപത്തെ ചായിപ്പിൽ നിന്നും 50 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സൂക്ഷിച്ചിരുന്ന കോട കണ്ടെടുത്തത്.
എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർ ഗിരീഷ്കുമാർ, വനിതാ സി.ഇ.ഒ ഷുമ്മിനാ, സി.ഇ.ഒ അരുൺ രാജ്, ഡ്രൈവർ അജയകുമാർ എന്നിവർ ചേർന്നാണ് കോട കണ്ടെത്തിയത്.കേസെടുത്ത് അന്വേഷണം തുടങ്ങി.