കാലടി :മലയാറ്റൂർ - ഇല്ലിത്തോട് പാറമട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെക്കൂടി കാലടി പൊലീസ് അറസ്റ്റുചെയ്തു. ഷിജി (40), സാബു (46), ദീപക് (34)എന്നിവരാണ് പിടിയിലായത്. ഷിജിയെ തൃശൂരിൽനിന്നും മറ്റ് രണ്ടുപേരേ ബംഗളൂരുവിൽ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്ഫോടനത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടത്. പാറമട ലൈസൻസി റോബിൻസനെ പിടികൂടാനുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കാലടി സി.ഐ എം.ബി. ലത്തീഫ്, എസ്.ഐ സ്റ്റെപ്റ്റോ ജോൺ, കെ.പി. ജോണി, എ.എസ്.ഐ അബ്ദുൾ സത്താർ, സി.പി.ഒമാരായ മനോജ്, മാഹിൻഷാ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.