ആലപ്പുഴ: ജില്ലയിൽ ഇന്നലെ 249 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3942 ആയി. നാലുപേർ വിദേശത്തുനിന്നും നാല് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 239 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 349 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 9103 പേർ രോഗമുക്തരായി. ഒന്നു വീതം ചമ്പക്കുളം, താമരക്കുളം, പുലിയൂർ സ്വദേശി, മൂന്ന് താമരക്കുളം സ്വദേശികൾ
രണ്ടു പുലിയൂർ സ്വദേശികൾ.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 13,817
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 3430
ഇന്നലെ ആശുപത്രികളിൽ ഉള്ളവർ: 476
കേസ് 51, അറസ്റ്റ് 26
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 51 കേസുകളിൽ 26 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 321 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 1499 പേർക്കും കണ്ടെയ്ൻമെന്റ് സോൺ, ലംഘിച്ചതിന് രണ്ട് വീതം പേർക്കെതിരെയും നടപടി സ്വീകരിച്ചു.
കണ്ടെയ്ൻമെന്റ് സോൺ
പാണ്ടനാട് വാർഡ് 13, ആല വാർഡ് 10, പെരുമ്പളം വാർഡ് 4 (വാത്തിക്കാട്, പള്ളിപ്പാട്, തോട്ടപ്പുറം പ്രദേശം), ആര്യാട് വാർഡ് 18 (എ.എസ് കനാലിന് കിഴക്ക് മാട്ടത്തിൽ ബണ്ട് മുതൽ പൂക്കാവ് ബണ്ട് വരെ), കാവാലം വാർഡ് 8, പുറക്കാട് വാർഡ് 15, ചേന്നംപളളിപ്പുറം വാർഡ് 8 (തുമ്പേപ്പറമ്പ് പ്രദേശം), വാർഡ് 15 (കൊളമംഗലം ജംഗ്ഷൻ- പുളിഞ്ചുവട് ജംഗ്ഷൻ ഇടയിലുള്ള പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശം), നെടുമുടി വാർഡ് 11 ആയുർവേദ ആശുപത്രി മുതൽ ആറ്റുതീരം വരെ 90 വീടുകൾ, വാർഡ് 12, മണ്ണഞ്ചേരി വാർഡ് 4ൽ പൊന്നാട് സ്കൂൾ മുതൽ പള്ളിമുക്ക് വരെയുള്ള റോഡിന്റെ കിഴക്കുഭാഗം, വാർഡ് 18 എസ്.എൻ.ഡി.പി റോഡ് മുതൽ സംഗീത ജംഗ്ഷൻ വരെ വടക്കേതലയ്ക്കൽ കോഴിഫാമിന്റെ നടപ്പാത, ചമ്പക്കുളം വാർഡ് 2 തൃപ്തി കള്ള് ഷാപ്പ് മുതൽ തെക്കോട്ട് ബ്രിഡ്ജ് ആരാധന മഠത്തിന് സമീപ റോഡ്.
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 14,32,21, ചേന്നംപള്ളിപ്പുറം വാർഡ് 7 ൽ സേഫ് പാനൽ പ്ലൈവുഡ് കമ്പനി ഒഴികെയുള്ള പ്രദേശം, കാവാലം വാർഡ് 6 തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.