തിരുവനന്തപുരം: ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടറായി ഡോ.ബി.സുഗീത ചുമതലയേറ്റു. എഴുത്തുകാരിയും പ്രഭാഷകയും മുനി ഗുരുനാരായണപ്രസാദിന്റെ ശിഷ്യയുമാണ്. കേരള സർവകലാശാലയിൽ നിന്ന് പി.ജിയും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പി എച്ച്.ഡിയും ലഭിച്ചിട്ടുണ്ട്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല,കാലിക്കറ്റ് പ്രൊവിഡൻസ് വിമൻസ് കോളേജ്, ചെമ്പഴന്തി എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപികയായിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാരായണ ഗുരുദേവന്റെ സാമ്പത്തിക ദർശനം, നാരായണ ഗുരുവിന്റെ പരിസ്ഥിതി ദർശനം, നാരായണ ഗുരുവിന്റെ ജീവിത ദർശനം, നാരായണ ഗുരുവിന്റെ ജനാധിപത്യദർശനം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അദ്വൈതത്തിന്റെ ഋതുഭേദങ്ങൾ എന്നിവ ശ്രദ്ധേയ രചനകളാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള,ബാലഗംഗാധര തിലകൻ എന്നീ ജീവചരിത്ര ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ് അഡ്വ.ടി.കെ. അജിത്, മകൻ: എസ്.എസ്. നിത്യപ്രകാശ്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ്.