ചെറുതോണി: ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. മഴ കൂടിയാൽ ഡാം തുറന്നു വിടാനുള്ള നടപടികൾ സ്വീകരിക്കും. എന്നാൽ മുൻകൂട്ടി അറിയിപ്പ് നൽകിയതിന് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളു. മന്ത്രി ഡാം സന്ദർശിച്ചതിന് ശേഷം ഡാം സേഫ്ടി വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അലോഷി പോളിനോട് ഡാമിലെ നിലവിലെ ജലനിരപ്പും ബ്ലൂ അലെർട്ട്ലെവലിന്റെ സാദ്ധ്യതയും ചർച്ചചെയ്തു. ജില്ലയിൽ മഴയുടെ ശക്തിയും ഡാമിലേക്കുള്ള ജലത്തിന്റെ നീരൊഴുക്കിലും കുറവ് വന്നിട്ടുണ്ട്.