കണ്ണൂർ:ജില്ലയിൽ 310 പേർക്ക് ഇന്നലെ) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 251 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 6 പേർ വിദേശത്തു നിന്നും 30 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 23 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
സമ്പർക്കം വഴി 251 പേർക്ക് രോഗം ബാധിച്ചു.
കണ്ണൂർ കോർപ്പറേഷൻ 32,തളിപ്പറമ്പ് നഗരസഭ 11,കൊട്ടിയൂർ 17,പരിയാരം 13,കീഴല്ലൂർ 14,കതിരൂർ 8,എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. രോഗബോധിതരിൽ 23 ആരോഗ്യപ്രവർത്തകരാണ്.
അതെ സമയം 127 പേർ രോഗമുക്തി നേടി.
ഇതുവരെ
10532 രോഗബാധ
6366ഭേദമായത്
98മരണം
3758 ചികിത്സയിൽ
15168 നിരീക്ഷണത്തിൽ
37 വാർഡുകൾ കൂടി കണ്ടയിൻമെന്റ് സോണിൽ
ജില്ലയിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 37 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളാക്കി. അഞ്ചരക്കണ്ടി 7, ചെങ്ങളായി 1, ചെറുപുഴ 4, ചെറുതാഴം 1, ചിറക്കൽ 10,18,23, ചൊക്ലി 3, എരമം കുറ്റൂർ 3, എരുവേശ്ശി 5, ഇരിട്ടി നഗരസഭ 19, കടന്നപ്പള്ളി പാണപ്പുഴ 15, കാങ്കോൽ ആലപ്പടമ്പ 5,13, കുറ്റിയാട്ടൂർ 15, മാടായി 14, മലപ്പട്ടം 2,4, മട്ടന്നൂർ നഗരസഭ 6, മൊകേരി 13, മുഴപ്പിലങ്ങാട് 11, നടുവിൽ 12, നാറാത്ത് 7,9,10,14, ന്യൂമാഹി 2, പാനൂർ നഗരസഭ 40, പാപ്പിനിശ്ശേരി 16, പയ്യന്നൂർ നഗരസഭ 42, പെരിങ്ങോം വയക്കര 6,13, രാമന്തളി 15, വളപട്ടണം 6 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.രോഗബാധ കണ്ടെത്തിയ മട്ടന്നൂർ നഗരസഭ 7, മൊകേരി 10, തൃപ്പങ്ങോട്ടൂർ 16 എന്നീ വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണാക്കും.