പത്തനംതിട്ട: മാസ്കിനും സാനിറ്റൈസറിനും ശേഷം ആരോഗ്യരംഗത്ത് വൻ കൊള്ളയായി മാറുകയാണ് പൾസ് ഓക്സിമീറ്റർ. ഓൺലൈനിലും വിപണിയിലും ആവശ്യക്കാരേറുന്ന ഓക്സി മീറ്ററിന്റെ വില മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് വർദ്ധിച്ചതായി ഉപഭോക്താക്കൾ പറയുന്നു. കൊവിഡ് ചികിത്സ വീട്ടിലായതോടെ ശരീരത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്ന ഓക്സി മീറ്ററിന് ആവശ്യക്കാരേറെയാണ്. ഓക്സിജന്റെ അളവ് കുറയുന്നതാണ് കൊവിഡിന്റെ ലക്ഷണങ്ങളിലൊന്ന്. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഡോക്ടർമാർ നൽകുന്ന പ്രധാന നിർദ്ദേശമാണ് ഓക്സിജന്റെ അളവ് പരിശോധിക്കൽ.
രോഗ ലക്ഷണങ്ങൾ ഇല്ലാത്ത അഞ്ഞൂറിലധികം കൊവിഡ് രോഗികൾ വീടുകളിൽ ചികിത്സയിലുണ്ട്.
. 599 രൂപ മുതലാണ് പൾസ് ഓക്സിമീറ്ററിന്റെ യഥാ
ത്ഥ വില. 2000, 5000, 8000 രൂപയിലും 20000 രൂപയ്ക്ക് മുകളിലുമുള്ള ഓക്സീമീറ്റർ ആളുകൾ വാങ്ങി ഉപയോഗിക്കുന്നുണ്ട്. വിലകുറഞ്ഞ ഓക്സിമീറ്റർ 2500 രൂപയ്ക്കാണ് വിൽക്കുന്നത്.
------------
"മാസ്കും സാനിറ്റൈസറും വില കൂട്ടി നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന് നടപടിയെടുക്കുന്നുണ്ട്. ഓക്സിമീറ്ററിനെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല. "
ബി.എസ് ജയകുമാർ
ഡെപ്യൂട്ടി കൺട്രോളർ ലീഗൽ മെട്രോളജി