പള്ളിക്കൽ : സ്വന്തം കെട്ടിടമില്ലാതെ പരിമിതികളിൽ വീർപ്പുമുട്ടി കഴിയുകയാണ് പള്ളിക്കൽ കൃഷി ഭവൻ. 58000ത്തിൽപരം ജനസംഖ്യയുള്ള ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് പള്ളിക്കൽ . 75 ശതമാനം ജനങ്ങളും കാർഷികമേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ഇവിടെ ദിവസവും നൂറ് കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. രണ്ട് നിലകളുള്ള വാടക ക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിെലെ 600 സ്ക്വയർ ഫീറ്റ് വരുന്ന ഇടുങ്ങിയ നാല് മുറികളി ലാണ് ഇപ്പോൾ കൃഷിഭവന്റെ പ്രവർത്തനം . പൊതുജന ങ്ങൾ ഇടുങ്ങിയ ഇടനാഴിയിൽ നിന്നു വേണം ജീവനക്കാരോട് സംസാരിക്കാനും മറ്റും. അപക്ഷ വാങ്ങിയാൽ താഴത്തെ നിലയിറങ്ങി റോഡിൽ വന്ന് കാൽമുട്ടിൽ വച്ച് പൂരിപ്പിച്ച് നൽകുകയേ നിവൃത്തിയുള്ളു. ബാത്ത്റൂം സൗകര്യമില്ല. റെക്കോഡുകൾ സൂക്ഷിക്കാൻ മുറികളില്ല. ആവിശ്യത്തിന് ഫർണീച്ചറുകളില്ല. രണ്ട് പേർക്ക് ഒരേ സമയം സൗകര്യമായി നിന്ന് ജീവനക്കാരോട് ഇടപഴകാൻ കഴിയില്ല.. പടികൾ കയറിച്ചെല്ലുന്നിടത്താണ് കർഷകർക്ക് നൽകാനായി എത്തിച്ച നെൽ വിത്തുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇതുകാരണംഓഫീസ് ജീവനക്കാർക്കുപോലും പടികൾ കയറാൻ പറ്റാത്ത അവസ്ഥയാണ്. കർഷകർക്ക് വിതരണം ചെയ്യാൻ തെങ്ങിൻ തൈകളും പച്ചക്കറി തൈകളും എത്തുമ്പോഴും സൂക്ഷിക്കാനിടമില്ലാതെ കൃഷി ഓഫീസറുടെ മുറിയിൽ വരെയാണ് സൂക്ഷിക്കുന്നത്. കൃഷിഭവന് സ്വന്തം കെട്ടിടം വേണമെന്നത് കർഷകർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. കെട്ടിടം നിർമ്മിക്കാൻ വിവിധ തലങ്ങളിൽ ഫണ്ട് ലഭ്യമാക്കാമെങ്കിലും സ്വന്തം വസ്തു ഇല്ലാത്തതാണ് പ്രശ്നം. വിശാലമായ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്താണ് നിലവിൽ കൃഷി ഓഫീസ് സ്ഥിതി ചെയ്യുന്നതിനാൽ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തെവിടെയെങ്കിലും സർക്കാർ സ്ഥലം ലഭ്യമാക്കി കെട്ടിടം നിർമ്മിക്കണമെന്നാണ് ഉയരുന്ന മറ്റൊരു ആവശ്യം. പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗമായ വെളളച്ചിറയിൽ നിന്ന് ഇപ്പോൾ കൃഷിഭവനിലെത്തണമെങ്കിൽ 13 കി.മീ. സഞ്ചരിക്കണം കർഷകരെ സംബന്ധിച്ചിടത്തോളം ഇതു വലിയ ബുദ്ധിമുട്ടാണ്.
------------------
കൃഷിഭവന് സ്വന്തം കെട്ടിടം വേണമെന്നത് കർഷകർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. കെട്ടിടം നിർമ്മിക്കാൻ വിവിധ തലങ്ങളിൽ ഫണ്ട് ലഭ്യമാക്കാമെങ്കിലും സ്വന്തം വസ്തു ഇല്ലാത്തതാണ് പ്രശ്നം.