ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായാൽ ഒരു വർഷത്തെ ജീവിതം നൂൽപ്പാലത്തിലൂടെയാണ്. എന്തും സംഭവിക്കാം. ആശുപത്രിയുടെ നിർദ്ദേശങ്ങൾ അപ്പാടെ അനുസരിക്കണം. ഭക്ഷണം, വ്യായാമം, മരുന്ന് എന്നിവയിൽ വിട്ടുവീഴ്ചയുണ്ടാവരുത്. പ്രതിരോധശേഷി ഉയരാൻ ഒരു വർഷമെടുക്കും. അതിനാൽ ഒരു വർഷം മുറിയിൽ തന്നെ സുരക്ഷിതമായി കഴിയണം. ആരുമായും സമ്പർക്കം പുലർത്താത്തതാണ് നല്ലത്. ഈ കാലയളവിൽ ഇൻഫെക്ഷനുള്ള സാഹചര്യവും കൂടുതലാണ്.
ഒരു വർഷത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാം. അപ്പോഴും സുരക്ഷാ മുൻകരുതലുകൾക്ക് മാറ്റം വരുത്തരുത്. വ്യായാമം വേണം. ഭാരരഹിതമായ ഏത് ജോലിയും ചെയ്യാം. മരുന്ന് മുടക്കാതെയും കൃത്യമായ ഇടവേളകളിൽ ആശുപത്രികളിലെത്തി പരിശോധന നടത്തണം. ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരിൽ അഞ്ചു വർഷം ജീവിക്കുന്നവർ 90 ശതമാനം പേരുണ്ട്. അതിന് മുകളിലേക്ക് പോകുമ്പോൾ ശതമാനം കുറയും. അതു കൊണ്ട്ഹൃദയത്തെ കൃഷ്ണമണി പോലെ കാക്കണം.
ഡോ. ടി.കെ. ജയകുമാർ, കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവിയാണ് ലേഖകൻ