SignIn
Kerala Kaumudi Online
Thursday, 04 March 2021 10.30 PM IST

വരട്ടെ ആറുകൾ

varattar2
വരട്ടാർ

ലോ​ക​ ​ന​ദി​ ​ദി​ന​മാ​യി​രു​ന്നു​ ​സെ​പ്തം​ബ​ർ​ 27.​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ഗം​ഗ​യി​ൽ​ ​ന​ദി​ ​ദി​നം​ ​ആ​ഘോ​ഷി​ച്ചു.​ ​കേ​ര​ളം​ ​ഇൗ​ ​ദി​വ​സ​ത്തെ​പ്പ​റ്റി​ ​ഒാ​ർ​ത്ത​തേ​യി​ല്ല.​ ​ന​ദി​ ​ദി​നം​ ​ആ​ഘോ​ഷി​ക്കാ​നാ​യി​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​എ​ന്തു​ണ്ടാ​യി​രു​ന്നു​ ​എ​ന്ന​ ​ചോ​ദ്യം​ ​സ്വാ​ഭാ​വി​കം.​ ​ന​ദി​ക​ൾ​ ​കൈ​യേ​റി​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​പ​ണി​ത​തി​ന്റെ​ ​ച​രി​ത്ര​മാ​ണ് ​ന​മു​ക്കു​ള്ള​ത്.

2018​ലെ​ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ​ ​ന​ദി​ക​ൾ​ ​പ​ല​തും​ ​അ​വ​യു​ടെ​ ​പ​ഴ​യ​ ​വ​ഴി​യേ​ ​കു​തി​ച്ചു​ ​പാ​ഞ്ഞി​രു​ന്നു.​ ​ക​യ്യേ​റ്റ​ങ്ങ​ളെ​യെ​ല്ലാം​ ​വി​ഴു​ങ്ങി​യാ​ണ് ​അ​ല​ച്ചൊ​ഴു​കി​യ​ത്.​ ​എ​ന്നി​ട്ടും​ ​ക​വ​ർ​ന്നെ​ടു​ത്ത​വ​യൊ​ന്നും​ ​നാം​ ​തി​രി​ച്ചു​ ​കൊ​ടു​ത്തി​ല്ല.​ ​അ​തു​കൊ​ണ്ട് ​ആ​ഘോ​ഷി​ക്കാ​നാ​യി​ ​ന​മു​ക്ക് ​പ്ര​ത്യേ​കി​ച്ച് ​ഒ​ന്നു​മു​ണ്ടാ​യി​ല്ല.​ ​പ​ക്ഷേ,​ ​ജ​ന​കീ​യ​ ​മു​ന്നേ​റ്റ​ത്തി​ലൂ​ടെ​ ​ഒ​രു​ ​ന​ദി​യ്ക്ക് ​അ​തി​ന്റെ​ ​പ​ഴ​യ​ ​വ​ഴി​ ​വെ​ട്ടി​ക്കൊ​ടു​ത്ത​ ​ഒ​രു​ ​ച​രി​ത്രം​ ​സ​മീ​പ​കാ​ല​ത്ത് ​പ​ത്ത​നം​തി​ട്ട​യി​ലു​ണ്ടാ​യി​രു​ന്നു.​ ​വ​ര​ണ്ടു​ണ​ങ്ങി​യ​ ​വ​ര​ട്ടാ​ർ,​ ​കൈ​യേ​റ്റ​ക്കാ​രി​ൽ​ ​നി​ന്ന് ​മോ​ചി​ത​യാ​യി​ ​മൂ​ന്നു​ ​വ​ർ​ഷ​മാ​യി​ ​നി​റ​ഞ്ഞൊ​ഴു​കു​ന്നു.​ ​ഇൗ​ ​ന​ദി​ ​ദി​ന​ത്തി​ൽ​ ​വ​ര​ട്ടാ​റി​നെ​ ​ഒാ​ർ​ക്കാ​മാ​യി​രു​ന്നു.​ ​വ​ര​ട്ടാ​റി​നെ​ ​മാ​തൃ​ക​യാ​ക്കി​ ​പ​ല​ ​ന​ദി​ക​ളു​ടെ​യും​ ​പ​ഴ​യ​ ​വ​ഴി​ ​തി​രി​ച്ചു​പി​‌​ടി​ക്കാ​ൻ​ ​തു​ട​ക്ക​മി​ടാ​മാ​യി​രു​ന്നു.


വ​ര​ട്ടാ​റി​ന്റെ​ ​പു​ന​ർ​ജ​ന്മം
വ​ര​ണ്ടു​ണ​ങ്ങി​യ​ ​വ​ര​ട്ടാ​ർ​ ​ക​യ്യേ​റ്റ​ത്താ​ൽ​ ​ക​ര​ഭൂ​മി​യാ​യി​രു​ന്നു.​ ​ഒാ​ർ​മ​ക​ളി​ൽ​ ​മാ​ത്ര​മാ​യ​ ​പു​ഴ​യെ​ ​വീ​ണ്ടെ​ടു​ക്കാ​നാ​കു​മോ​ ​എ​ന്ന് ​സം​ശ​യം.​ ​അ​സാ​ദ്ധ്യ​മെ​ന്ന് ​ചി​ല​ർ​ ​എ​ഴു​തി​ത്ത​ള്ളി​യ​പ്പോ​ൾ​ ​സം​ഘ​ട​ന​ക​ളും​ ​ക​മ്മ​റ്റി​ക​ളും​ ​ഇ​ല്ലാ​തെ​ ​ഒ​രു​കൂ​ട്ടം​ ​ആ​ളു​ക​ൾ​ ​പു​ഴ​ ​ഒ​ഴു​കി​യ​ ​വ​ഴി​യേ​ ​ന​ട​ന്നു,​ ​'​വ​ര​ട്ടെ​ ​ആ​ർ​ ​'​ ​എ​ന്ന് ​ഉ​ച്ച​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​നാ​ടൊ​ന്നാ​കെ​ ​ചേ​ർ​ന്ന് ​വ​ര​ട്ടാ​റി​ന്റെ​ ​വ​ഴി​ ​വെ​ട്ടി​യെ​ടു​ത്തു.​ ​മൂ​ന്ന​ര​ ​പ​തി​റ്റാ​ണ്ടാ​യി​ ​അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്ന​ ​പ​മ്പ​യു​ടെ​ ​കൈ​വ​ഴി​യാ​യ​ ​വ​ര​ട്ടാ​ർ,​ ​മൂ​ന്നു​ ​വ​ർ​ഷ​മാ​യി​ ​നി​റ​ഞ്ഞൊ​ഴു​കു​ന്നു.​ ​ന​ദി​യി​ൽ​ ​നാ​ട്ടു​കാ​ർ​ ​വ​ള്ളം​ക​ളി​ ​ന​ട​ത്തു​ന്നു. 2013​ൽ​ ​അ​ന്ന​ത്തെ​ ​ഇ​ര​വി​പേ​രൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​എ​ൻ.​രാ​ജീ​വ് ​പ​ത്ത​നം​തി​ട്ട​ ​ക​ള​ക്ട​റാ​യി​രു​ന്ന​ ​പ്ര​ണ​ബ് ​ജ്യോ​തി​നാ​ഥി​നെ​ ​ക​ണ്ട്,​ ​വ​ര​ട്ടാ​റി​നെ​ ​പു​ന​രു​ജ്ജീ​വി​പ്പി​ച്ചാ​ൽ​ ​ഇ​ര​വി​പേരൂർ,​ ​കോ​യി​പ്രം,​ ​കു​റ്റൂ​ർ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തു​ക​ളെ​ ​വ​ര​ൾ​ച്ച​യി​ൽ​ ​നി​ന്ന് ​ര​ക്ഷി​ക്കാം​ ​എ​ന്ന​ ​ആ​ശ​യം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ലെ​ ​ചെ​ങ്ങ​ന്നൂ​ർ​ ​ന​ഗ​ര​സ​ഭ​യ്ക്കും​ ​തി​രു​വ​ൻ​വ​ണ്ടൂ​ർ​ ​പ​ഞ്ചാ​യ​ത്തി​നും​ ​പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ക​ള​ക്‌​ട​ർ​ ​പ്ളാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ര​വി​പേ​രൂ​ർ,​ ​കോ​യി​പ്രം,​ ​കു​റ്റൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​രു​ടെ​ ​യോ​ഗം​ ​വി​ളി​ച്ചു.​ ​ഇ​ര​വി​പേ​രൂ​രി​ലെ​ ​കൈ​യേ​റ്റം​ ​അ​ള​ന്നു.​ ​യ​ന്ത്രം​ ​ഇ​റ​ക്കാ​ൻ​ ​അ​നു​മ​തി​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യി​ൽ​ ​ന​ദീ​ ​പു​ന​രു​ജ്ജീ​വ​നം​ ​ആ​രം​ഭി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​പ​രാ​ജ​യ​പ്പെ​ട്ടു.
2017​ൽ​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ൻ​ ​വൈ​സ് ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ഡോ.​ടി.​എ​ൻ.​സീ​മ​യ്‌​ക്ക് ​വി​ശ​ദ​മാ​യ​ ​പ​ദ്ധ​തി​ ​സ​മ​ർ​പ്പി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​വ​ര​ട്ടാ​റി​ൽ​ ​ജ​ന​കീ​യ​ ​വീ​ണ്ടെ​ടു​പ്പി​ന് ​തീ​രു​മാ​ന​മാ​യി.​ ​'​വ​ര​ട്ടെ​ ​ആ​ർ​'​ ​എ​ന്ന​ ​വാ​ട്സ് ​ആ​പ്പ് ​ഗ്രൂ​പ്പ് ​പി​റ​ന്നു.​ ​പു​ഴ​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​ജ​ന​കീ​യ​ ​ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ​ 28.52​ ​ല​ക്ഷം​ ​രൂ​പ​ ​ല​ഭി​ച്ചു.​ ​ആ​ദ്യ​ ​ദി​വ​സ​ത്തെ​ ​ചെ​ല​വ് 16800​ ​രൂ​പ​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​മാ​ത്യു​ ​ടി.​ ​തോ​മ​സ് ​ന​ൽ​കി.​ ​മ​ന്ത്രി​ ​തോമ​സ് ​ഐ​സ​ക്കി​ന്റെ​ ​നേ​തൃ​ത്വത്തി​ൽ​ ​പു​ഴ​ന​ട​ത്തം​ ​ജ​ന​കീ​യ​ ​പ​രി​പാ​ടി​യാ​യി.​ ​നാ​ട് ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​വ​ര​ട്ടാ​റി​ന്റെ​ ​വീ​ണ്ടെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്റെ​ ​ഒൗ​പ​ചാ​രി​ക​ ​പ്ര​ഖ്യാ​പ​നം​ 2017​ ​സെ​പ്തം​ബ​ർ​ ​ര​ണ്ടി​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തി.​ ​ഇ​ര​വി​പേ​രൂ​രി​ന​ടു​ത്ത് ​പു​തു​ക്കു​ള​ങ്ങ​ര​യി​ൽ​ ​പ​മ്പ​യു​ടെ​ ​കൈ​വ​ഴി​യാ​യി​ ​തു​ട​ങ്ങി​ ​ചെ​ങ്ങ​ന്നൂ​ർ​ ​ഇ​ര​മ​ല്ലി​ക്ക​ര​യി​ൽ​ ​മ​ണി​മ​ല​യാ​റി​ൽ​ ​ചേ​രു​ന്നു.​ 12​ ​കി​ലോ​മീ​റ്റ​റാണ് ​വ​ര​ട്ടാ​റി​ന്റെ​ ​നീ​ളം.​ 80​ ​മു​ത​ൽ​ 125​ ​മീ​റ്റ​ർ​ ​വ​രെ​ ​വീ​തി​യു​ണ്ട്.​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ൽ​ ​മൂ​ന്ന് ​വ​ലി​യ​ ​പാ​ല​ങ്ങ​ളും​ ​ന​ട​പ്പാ​ത​ക​ളും​ ​നി​ർ​മി​ക്കു​ന്ന​തി​ന് 70​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു.​ ​വ​ര​ട്ടാ​ർ​ ​പു​ന​രു​ജ്ജീ​വ​ന​ത്തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യി​ ​തീ​ര​ത്ത് ​ജൈ​വ​വൈ​വി​ദ്ധ്യ​ ​പാ​ർ​ക്ക് ​നി​ർ​മി​ക്കും.​ ​വി​ശ​ദ​മാ​യ​ ​പ​ദ്ധ​തി​ ​സം​സ്ഥാ​ന​ ​ജൈ​വ​വൈ​വി​ദ്ധ​ ​ബോ​ർ​ഡി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​മ​ര​ങ്ങ​ൾ,​ ​ഒൗ​ഷ​ധ​ ​സ​സ്യ​ങ്ങ​ൾ,​ ​ഫ​ല​വൃ​ക്ഷ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​പ​ദ്ധ​തി​യി​ലു​ള്ള​ത്.
വ​ര​ട്ടാ​ർ​ ​തീ​ര​ത്ത് ​പു​റ​മ്പോ​ക്ക് ​ഭൂ​മി​ ​സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ ​കൈ​യേ​റാ​തി​രി​ക്കു​ന്ന​തി​നാ​ണ് ​ന​ട​പ്പാ​ത​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​വ​ര​ട്ടാ​ർ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​അ​വ​സാ​നം​ ​വ​രെ​ ​ന​ട​ന്ന് ​കാ​ണു​ന്ന​തി​ന് ​അ​വ​സ​രം​ ​ഒ​രു​ക്കു​ക​ ​എ​ന്ന​തും​ ​ല​ക്ഷ്യ​മാ​ണ്.​ ​ഇ​ത് ​സാ​ദ്ധ്യ​മാ​ക്കാ​ൻ​ ​മൂ​ന്ന് ​മീ​റ്റ​ർ​ ​ഉ​യ​ര​മു​ള്ള​ ​വേ​ലി​ക്ക​ല്ലു​ക​ൾ​ ​ആ​ളു​ക​ൾ​ക്ക് ​ന​ദി​ ​കാ​ണാ​വു​ന്ന​ ​വി​ധ​ത്തി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​സ്ഥാ​പി​ച്ചാ​ലും​ ​മ​തി.​ ​മാ​ത്ര​മ​ല്ല​ ​ക​യ​ർ​ ​ഭൂ​വ​സ്ത്രം​ ​ഉ​പ​യോ​ഗി​ച്ച് ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ന​ട​പ്പാ​ത​ ​നി​ർ​മ്മി​ച്ചാ​ൽ​ ​പൂ​ർ​ണ​മാ​യും​ ​ജൈ​വ​വൈ​വി​ദ്ധ്യ​ ​പാ​ർ​ക്കെ​ന്ന​ ​ല​ക്ഷ്യ​ത്തി​ന് ​ആ​ഗോ​ള​ ​മാ​തൃ​ക​ ​ത​ന്നെ​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​യും.​ ​ഇ​തി​ലൂ​ടെ​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​തൊ​ഴി​ൽ​ ​ദി​ന​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കാ​നും​ ​സാ​ധി​ക്കും.​ ​വ​ര​ട്ടാ​റി​ൽ​ ​ന​ട​ത്തേ​ണ്ട​ ​കാ​ര്യ​ങ്ങ​ളും​ ​ന​ട​ത്തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​വി​ല​യി​രു​ത്ത​ലി​നും​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​കി​റ്റ്കോ​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടുു​ണ്ട്.


വ​ര​ട്ടാ​റി​നെ​ ​

മാ​തൃ​ക​യാ​ക്കാം
ന​ദി​ക​ളെ​ ​വീ​ണ്ടെ​ടു​ത്ത​ ​വ​ര​ട്ടാ​ർ​ ​മാ​തൃ​ക​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ന​ട​പ്പാ​ക്കാ​മാ​യി​രു​ന്നു.​ ​ഇ​തി​ന് ​ന​ദീ​തീ​ര​ങ്ങ​ളി​ലെ​ ​വ​ൻ​കി​ട​ ​റി​സോ​ർ​ട്ടു​ക​ൾ​ ​പ​ല​തും​ ​പൊ​ളി​ക്കേ​ണ്ടി​വ​രും.​ ​വ​ലി​യ​ ​റി​സോ​ർ​ട്ടു​ക​ളും​ ​കൂ​റ്റ​ൻ​ ​കെ​ട്ടി​ട​‌​ങ്ങ​ളും​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​കാം​ ​വ​ര​ട്ടാ​റി​നെ​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​ന​ദി​ ​കൈ​യേ​റി​ ​വ​ള​ച്ചു​കെ​ട്ടി​യ​ ​പ​ല​യി​ട​ത്തും​ ​തെ​ങ്ങും​ ​ക​വു​ങ്ങും​ ​റ​ബ​റും​ ​തേ​ക്കും​ ​പ്ളാ​വു​മൊ​ക്കെ​യാ​യി​രു​ന്നു.​ ​ജ​ന​കീ​യ​ ​മു​ന്നേ​റ്റ​ത്തി​ൽ​ ​അ​തെ​ല്ലാം​ ​ക​ട​പു​ഴ​കി.​ ​കൈ​യേ​റ്റ​ങ്ങ​ൾ​ ​ഒ​ഴി​പ്പി​ച്ച് ​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​പു​ഴ​യെ​ ​വീ​ണ്ടെ​ടു​ത്ത​ ​പ​ദ്ധ​തി​ ​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​ത്തെ​ ​സം​രം​ഭ​മാ​യി​രു​ന്നു​ ​വ​ര​ട്ടാ​റി​ലേ​ത്.​ ​വ​ര​ട്ടാ​ർ​ ​മാ​തൃ​ക​യി​ൽ​ ​ഭാ​ര​ത​പ്പു​ഴ​യി​ലെ​ ​കൈ​യേ​റ്റം​ ​ഒ​ഴി​പ്പി​ച്ച് ​പു​ഴ​യു​ടെ​ ​വി​സ്തൃ​തി​ ​വീ​ണ്ടെ​ടു​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​ചു​മ​ത​ല​ ​മെ​ട്രോ​മാ​ൻ​ ​ഇ.​ ​ശ്രീ​ധ​ര​നെ​ ​ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​അ​ദ്ദേ​ഹം​ ​വ​ര​ട്ടാ​ർ​ ​സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് ​ലോക്ക് ഡൗൺ​ ​പ്ര​ഖ്യ​പി​ച്ച​ത്.​ ​വ​ര​ട്ടാ​റി​ലെ​ ​ക​യ്യേ​റ്റം​ ​പോ​ലെ​യ​ല്ല​ ​ഭാ​ര​ത​പ്പു​ഴ​യി​ലേ​ത്.​ ​പ​ല​യി​ട​‌​ത്തും​ ​റി​സോ​ർ​ട്ടു​ക​ളു​ണ്ട്.​ ​വ​ലി​യ​ ​കെ​ട്ടി​ട​ങ്ങ​ളു​ണ്ട്.​ ​അ​തൊ​ക്കെ​ ​പൊ​ളി​ക്കു​ക​യാ​ണ് ​ആ​ദ്യ​ ​വെ​ല്ലു​വി​ളി.​ ​ശ്രീ​ധ​ര​നു​ള്ള​ ​ഇ​ച്ഛാ​ശ​ക്തി​ ​സ​ർ​ക്കാ​രും​ ​കാ​ണി​ച്ചാ​ൽ​ ​ഭാ​ര​ത​പ്പു​ഴ​യെ​ ​വീ​ണ്ടെ​ടു​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARATTAR, PATHANAMTHITTA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.