കോട്ടയം : കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയനയരൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് സി.എഫ് തോമസെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ജോബ് മൈക്കിൾ, സ്റ്റീഫൻ ജോർജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ജോസ് പുത്തൻകാലാ, ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക് ചാഴികാടൻ, സഖറിയാസ് കുതിരവേലി, തോമസ് ടി.കീപ്പുറം, ബിനു ചെങ്ങളം, നിർമ്മല ജിമ്മി, ലാലിച്ചൻ കുന്നിപ്പറമ്പിൽ, പി.എം മാത്യു ഉഴവൂർ തുടങ്ങിയവർ പ്രസംഗിച്ചു.