ന്യൂഡൽഹി: കേരളത്തിലെ ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് നടത്തുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും,നിലവിലെ നിയമസഭയുടെ കാലാവധി മേയിൽ അവസാനിക്കുന്നതും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
അസാമിലെ സിബ്സാഗർ, രംഗപ്പാറ, തമിഴ്നാട്ടിലെ തിരുവൊട്ടിയൂർ, ഗുഡിയാട്ടം, പശ്ചിമ ബംഗാളിലെ ഫലാക്കാത്താ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും വേണ്ടെന്നു വച്ചു.. ഈ സംസ്ഥാനങ്ങളിലും അടുത്ത മേയിൽ നിയമസഭയുടെ കാലാവധി പൂർത്തിയാവും..
മറ്റ് ഉപതിരഞ്ഞടുപ്പുകൾ
നവ. 3,11 തിയതികളിൽ
ഛത്തീസ്ഗഡ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഹരിയാന, ജാർഖണ്ഡ്, കർണാടക, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 55 നിയമസഭാ മണ്ഡലങ്ങളിൽ നവംബർ 3നും ബീഹാറിലെ വാൽമീകി നഗർ ലോക്സഭാ മണ്ഡലത്തിലും മണിപ്പൂരിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നവംബർ 7നും ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ കമ്മിഷൻ അറിയിച്ചു. വോട്ടെണ്ണൽ ബീഹാർ നിയമസഭാ തിരഞ്ഞടുപ്പിന്റേതിനൊപ്പം നവംബർ 10ന് നടക്കും..