പൂവാർ: തിരുപുറം എക്സൈസ് റേഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പാറശാല അരുവാക്കോട് പാറവിള ഷിയാസ് മൻസിലിൽ റസാഖിന്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി.17744 കവറുകളിലായി 250 കിലോ വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇയാൾക്കെതിരെ കോട്പാ നിയമപ്രകാരം കേസേടുത്തതായി റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്.എസ് പറഞ്ഞു. പരിശോധന സംഘത്തിൽ എക്സൈസ് ഉദ്യോഗസ്ഥരായ എസ്. ഷാജി, ബിജുരാജ്, ഷാജു, രഞ്ജിത്, ജയത്, ഡ്രൈവർ സൈമൺ തുടങ്ങിയവർ പങ്കെടുത്തു.