SignIn
Kerala Kaumudi Online
Wednesday, 03 March 2021 11.13 PM IST

ഇതിഹാസത്തിന് കാവ്യനീതി

akkitham

അ​ക്കി​ത്ത​ത്തി​ന്റെ '​ ​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​ഇ​തി​ഹാ​സം​"​ ​ഒ​രു​ ​ക​മ്മ്യൂ​ണി​സ്റ്റ് ​വി​രു​ദ്ധ​ ​ര​ച​ന​യാ​ണെ​ന്ന് ​പ​ല​രും​ ​വി​ധി​യെ​ഴു​തു​ന്ന​ത് ​ക​ണ്ടി​ട്ടു​ണ്ട്.​ ​വൈ​ലോ​പ്പി​ള്ളി​യു​ടെ​ ​കു​ടി​യൊ​ഴി​ക്ക​ൽ​ ​എ​ന്ന​ ​ഖ​ണ്ഡ​കാ​വ്യ​ത്തെ​യും​ ​അ​ക്കി​ത്ത​ത്തി​ന്റെ​ ​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​ഇ​തി​ഹാ​സ​ത്തെ​യും​ ​ഇ​ട​തു​പ​ക്ഷ​ ​സ​ഹ​യാ​ത്രി​ക​രു​ടെ​ ​സൗ​ഹൃ​ദ​പൂ​ർ​ണ​മാ​യ​ ​വി​മ​ർ​ശ​ന​മാ​യി​ ​എ​ന്തു​കൊ​ണ്ട് ​ക​ണ്ടു​കൂ​ടാ​ ​എ​ന്ന​ ​ചോ​ദ്യം​ ​മാ​ത്രം​ ​ഇ​വി​ടെ​ ​ഉ​ന്ന​യി​ക്കു​ക​യാ​ണ്.​ ​​​ജ്ഞാ​ന​പീ​ഠ​ ​പു​ര​സ്‌​കാ​രം​ ​അ​ക്കി​ത്തം​ ​അ​ച്യു​ത​ൻ​ ​ന​മ്പൂ​തി​രി​ക്കു​ ​കൈ​മാ​റു​ന്ന​ ​ച​ട​ങ്ങ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞ​താ​ണി​ത്.​ ​കൊ​വി​ഡി​ന്റെ​യും​ ​സ​മ​ര​ങ്ങ​ളു​ടെ​യു​മി​ട​യി​ൽ​ ​അ​ധി​കം​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​ ​പോ​യ​ ​ഈ​ ​പ​രാ​മ​ർ​ശ​ത്തി​ന് ​അ​ര​നൂ​റ്റാ​ണ്ടി​നി​പ്പു​റ​മു​ള്ള​ ​ഒ​രു​ ​ന​യ​വ്യ​തി​യാ​ന​ത്തി​ന്റെ,​ ​അ​ല്ലെ​ങ്കി​ൽ​ ​തെ​റ്റു​തി​രു​ത്ത​ലി​ന്റെ​ ​സ്വ​ര​മു​ണ്ട്.
പാ​വ​പ്പെ​ട്ട​വ​ന്റെ​ ​മോ​ച​നം​ ​സാ​യു​ധ​സ​മ​ര​ത്തി​ലൂ​ടെ​യാ​ണെ​ന്ന​ ​സ​ന്ദേ​ശം​ ​മു​ന്നോ​ട്ടു​വ​ച്ച​ ​ക​ൽ​ക്ക​ട്ടാ​ ​തീ​സി​​സി​നെ​തി​രെ​യു​ള്ള​ ​ക​വി​യു​ടെ​ ​വി​മ​ർ​ശ​ന​മാ​യി​രു​ന്നു​ ​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​ഇ​തി​ഹാ​സ​മെ​ന്ന​ ​കാ​വ്യം.​ 1948​ ​ൽ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യു​ടെ​ ​ക​ൽ​ക്ക​ട്ട​യി​ൽ​ ​ന​ട​ന്ന​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി.​ടി.​ ര​ണ​ദി​വെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഈ​ ​പ്ര​മേ​യം​ ​കാ​ലാ​ന്ത​ര​ത്തി​ൽ​ ​പാ​ർ​ട്ടി​ ​ത​ന്നെ​ ​കൈ​വി​ട്ടെ​ങ്കി​ലും​ ​പു​രോ​ഗ​മ​ന​ ​സാ​ഹി​ത്യ​ത്തി​ന്റെ​ ​വ​ക്താ​ക്ക​ളി​ൽ​ ​ആ​രെ​ങ്കി​ലും​ ​ആ​ ​ക​വി​ത​യ്ക്കെ​തി​രാ​യ​ ​നി​ല​പാ​ടി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യ​താ​യി​ ​കേ​ട്ടി​രു​ന്നി​ല്ല.​ ​അ​വി​ടെ​യാ​ണ് ​ആ​ ​ക​വി​ത​ ​ഇ​ട​തു​പ​ക്ഷ​ ​സ​ഹ​യാ​ത്രി​ക​ന്റെ​ ​സൗ​ഹൃ​ദ​പൂ​ർ​ണ​മാ​യ​ ​വി​മ​ർ​ശ​ന​മാ​യി​ ​എ​ന്തു​കൊ​ണ്ട് ​ക​ണ്ടു​കൂ​ടാ​ ​എ​ന്ന​ ​പി​ണ​റാ​യി​യു​ടെ​ ​ചോ​ദ്യം​ ​പ്ര​സ​ക്ത​മാ​കു​ന്ന​ത്.
ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​ഇ​തി​ഹാ​സ​ത്തെ​ക്കു​റി​ച്ച് ​അ​ക്കി​ത്ത​വു​മാ​യി​ ​ഇ​തെ​ഴു​തു​ന്ന​യാ​ൾ​ ​മു​മ്പ് ​സം​സാ​രി​ച്ച​പ്പോ​ൾ​ ​ക​വി​ ​പ​റ​ഞ്ഞ​ത് ​ഇ​ങ്ങ​നെ​യാ​യി​രു​ന്നു.​ '​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​ഇ​തി​ഹാ​സം​ ​ക​മ്മ്യൂ​ണി​സ്റ്റ് ​വി​രു​ദ്ധ​ ​കൃ​തി​ ​ആ​ണെ​ന്ന​ ​രീ​തി​യി​ൽ​ ​ഒ​രു​ ​എ​തി​ർ​പ്പ് ​ അ​ന്ന് ​വ്യാ​പ​ക​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നെ​ ​സ​ഖാ​ക്ക​ൾ​ ​വ​ള​‌​ഞ്ഞു​വ​ച്ച് ​വി​മ​ർ​ശി​ച്ചി​ട്ടു​ ​പോ​ലു​മു​ണ്ട്.​ ​എ​നി​ക്ക​തി​ലൊ​ന്നും​ ​സ്തോ​ഭ​മു​ണ്ടാ​യി​ട്ടി​ല്ല.​ ​മാ​ത്ര​മ​ല്ല​ ​ആ​ ​ര​ച​ന​യെ​ക്കു​റി​ച്ച് ​എ​നി​ക്ക് ​അ​ന്നും​ ​ഇ​ന്നും​ ​മ​ന​സ്താ​പ​വു​മു​ണ്ടാ​യി​ട്ടി​ല്ല.​ ​ക​ൽ​ക്ക​ത്താ​ ​തീ​സി​സി​നു​ ​ശേ​ഷം​ ​വ​ലി​യ​ ​തോ​തി​ൽ​ ​ഹിം​സാ​ത്മ​ക​ ​ക​ലാ​പ​ത്തെ​ക്കു​റി​ച്ച് ​കേ​ട്ടി​രു​ന്നെ​ങ്കി​ലും​ ​ഞാ​ൻ​ ​അ​തൊ​ന്നും​ ​വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ര​ക്ത​രൂ​ഷി​ത​മാ​യ​ ​ക​ലാ​പ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മെ​ന്ന​ ​ചി​ല​ ​വി​വ​ര​ങ്ങ​ൾ​ ​എ​ന്നെ​ ​ത​ള​ർ​ത്തി.​ ​ഞാ​ൻ​ ​വി​ശ്വാ​സ​മ​ർ​പ്പി​ച്ച​ ​ഒ​രു​ ​പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്റ​ ​പേ​രി​ൽ​ ​ഹിം​സ​ക​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യു​ന്ന​ത് ​എ​നി​ക്ക് ​താ​ങ്ങാ​നാ​വു​മാ​യി​രു​ന്നി​ല്ല.​ ​ആ​ ​ധ​ർ​മ്മ​സ​ങ്ക​ട​ങ്ങ​ളു​ടെ​ ​സ്വാ​ഭാ​വി​ക​ ​പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു​ ​ആ​ ​ക​വി​ത.​​"​ ​അ​ക്കി​ത്തം​ ​അ​ന്ന് ​പ​റ​ഞ്ഞു.
നി​രു​പാ​ധി​ക​മാ​യ​ ​സ്നേ​ഹ​മാ​ണ് ​അ​ക്കി​ത്ത​ത്തി​ന്റെ​ ​ക​വി​ത​ക​ളു​ടെ​ ​അ​ടി​ക്ക​ല്ലെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ ​പി​ണ​റാ​യി,​​​ ​അ​ക്കി​ത്ത​ത്തെ​ ​തു​റ​ന്ന​ ​മ​ന​സോ​ടെ​ ​പ​ഠി​ക്കാ​നാ​ണ് ​നാം​ ​ശ്ര​മി​ക്കേ​ണ്ട​തെ​ന്ന് ​മാ​ത്രം​ ​പ​റ​യാ​നാ​ണ് ​താ​ൻ​ ​ശ്ര​മി​ച്ച​തെ​ന്നും​ ​വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.​ ​എ​ന്താ​യാ​ലും​ ​ശു​ഭ​സൂ​ച​ക​മാ​ണ് ​ഈ​ ​നി​ല​പാ​ട് ​മാ​റ്റം.
മ​ല​യാ​ള​ ​ക​വി​ത​യി​ലെ​ ​ആ​ധു​നി​ക​ത​യു​ടെ​ ​തു​ട​ക്കം​ ​അ​ക്കി​ത്ത​ത്തി​ന്റെ​ ​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​ഇ​തി​ഹാ​സ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.​ ​'വെ​ളി​ച്ചം​ ​ദു​ഃ​ഖ​മാ​ണു​ണ്ണി​ ,​ത​മ​സ​ല്ലോ​ ​സു​ഖ​പ്ര​ദം​ ​"​ ​എ​ന്ന​ ​കാ​ലാ​തി​വ​ർ​ത്തി​യാ​യ​ ​വ​രി​ക​ൾ​ ​ആ​ ​ക​വി​ത​യി​ലേ​താ​യി​രു​ന്നു.​ ​അ​തേ​ക്കു​റി​ച്ച് ​ക​വി​ ​ഇ​ങ്ങ​നെ​ ​പ​റ​ഞ്ഞു.​ ​'​ ​അ​റി​വ് ​കൂ​ടു​മ്പോ​ൾ​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​തി​രി​ച്ച​റി​യു​ന്നു.​ ​തി​രി​ച്ച​റി​വി​ല്ലെ​ങ്കി​ൽ​ ​ദു​ഃഖ​മി​ല്ല.​ ​വേ​ദ​ന​യാ​ണ് ​ആ​ ​തി​രി​ച്ച​റി​വ്.​ " ഉ​റ​ച്ച​ ​വേ​ദ​പാ​ര​മ്പ​ര്യ​മു​ള്ള​ ​കു​ടും​ബ​ത്തി​ൽ​ ​പി​റ​ന്ന​ ​അ​ക്കി​ത്തം​ ​ആ​ദ്യം​ ​ക​മ്മ്യൂ​ണി​സ്റ്റ് ​സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു.
'​ ​വേ​ദ​ത്തി​ൽ​ ​ത​ന്നെ​യു​ണ്ട് ​ക​മ്മ്യൂ​ണി​സ്റ്റ് ​ആ​ശ​യ​ങ്ങ​ൾ.​ ​ഋ​ഗ്വേ​ദ​ത്തി​ന്റെ​ ​അ​വ​സാ​ന​ ​ഭാ​ഗ​ത്ത് ​സം​വാ​ദ​സൂ​ക്തം​ ​എ​ന്നൊ​രു​ ​ഭാ​ഗ​മു​ണ്ട്.​ ​എ​ന്റെ​ ​പ​ന്ത്ര​ണ്ടാ​മ​ത്തെ​ ​വ​യ​സി​ലാ​ണ് ​ഞാ​ന​ത് ​പ​ഠി​ച്ച​ത്.​ ​അ​തി​ൽ​ ​സ​മാ​നം​ ​എ​ന്ന​ ​സ​ങ്ക​ല്പം​ ​പ​ത്തി​ല​ധി​കം​ ​ത​വ​ണ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് ​എ​ന്നെ​ ​ചി​ന്തി​പ്പി​ച്ചി​രു​ന്നു.​ ​ഇ​തി​നോ​ട് ​ചേ​ർ​ത്താ​ണ് ​ഇ.​എം.​എ​സി​ന്റെ​ ​സോ​ഷ്യ​ലി​സ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​ലേ​ഖ​ന​വും,​ ​സി.​അ​ച്യു​ത​മേ​നോ​ന്റെ​ ​സോ​വി​യ​റ്റ് ​നാ​ട് ​എ​ന്ന​ ​പു​സ്ത​ക​വും,​ ​വെ​ൻ​ഡ​ൽ​ ​വി​ൽ​ക്കി​യു​ടെ​ ​ഏ​ക​ലോ​ക​വു​മൊ​ക്കെ​ ​വാ​യി​ച്ച​ത്.​ ​പി​ന്നീ​ടാ​ണ് ​കാ​റ​ൽ​ ​മാ​ർ​ക്‌​സി​നെ​ ​വാ​യി​ച്ച​ത്.​ ​ഭാ​ര​തീ​യ​മെ​ന്ന് ​ക​രു​താ​വു​ന്ന​ ​ഒ​രു​ ​സ​മ​ത്വ​ദ​ർ​ശ​ന​ത്തെ​ ​ലോ​ക​ജീ​വി​ത​ത്തെ​ ​സ​മ​ത്വ​പൂ​ർ​ണ​മാ​ക്കാ​ൻ​ ​വേ​ണ്ടി​ ​ശാ​സ്ത്രീ​യ​മാ​യി​ ​രൂ​പ​പ്പെ​ടു​ത്തി​യ​ ​ആ​ളാ​യി​ ​ഞാ​ൻ​ ​മാ​ർ​ക്‌​സി​നെ​ക്ക​ണ്ടു.​"​ ​-​ ​ഒ​ര​ഭി​മു​ഖ​ത്തി​ൽ​ ​അ​ക്കി​ത്തം​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
കാ​ലാ​കാ​ല​ങ്ങ​ളി​ൽ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​വി​മ​ർ​ശ​നം​ ​ഏ​റ്റു​വാ​ങ്ങേ​ണ്ടി​ ​വ​ന്ന​ ​ഒ​രു​പാ​ട് ​എ​ഴു​ത്തു​കാ​രു​ണ്ട്.​ ​ത​ത്വ​സം​ഹി​ത​യും​ ​മാ​ന​വി​ക​ത​യും​ ​ര​ണ്ടാ​യി​ക്കാ​ണാ​ൻ​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​ക​ഴി​യാ​റി​ല്ല.​ ​അ​പ്പോ​ൾ​ ​എ​ഴു​ത്തു​കാ​ര​ന്റെ​ ​'​ക​ഴു​ത്തി​"​നു​ ​പി​ടി​ക്കു​ന്ന​തി​നു​ ​പ​ക​രം​ ​എ​ഴു​ത്തി​നെ​ ​എ​ഴു​ത്തി​ന്റെ​ ​വ​ഴി​ക്കു​ ​വി​ടു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​സി.​ഐ.​എ​ ​ചാ​ര​നാ​യി​ ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട​ ​എം.​ഗോ​വി​ന്ദ​ൻ,​ ​ആ​ന്റി​ ​ക​മ്മ്യൂ​ണി​സ്റ്റെ​ന്ന് ​മു​ദ്ര​കു​ത്തി​യ​ ​പി.​കേ​ശ​വ​ദേ​വ്,​ ​മൂ​രാ​ച്ചി​യാ​യി​ ​ആ​രോ​പി​ക്ക​പ്പെ​ട്ട​ ​സി.​ജെ.​തോ​മ​സ് ​എ​ന്നി​ങ്ങ​നെ​ ​അ​ന​വ​ധി​പ്പേ​ർ​ ​കാ​ല​ത്തി​ന്റെ​ ​താ​ളു​ക​ളി​ൽ​ ​ഇ​ങ്ങ​നെ​ ​മോ​ച​നം​ ​കാ​ത്തി​രി​പ്പു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശം​ ​ഒ​രു​ ​പു​ന​ർ​വി​ചി​ന്ത​ന​ത്തി​ന്റെ​ ​തു​ട​ക്ക​മാ​ക​ട്ടെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KALAM, AKKITHAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.