SignIn
Kerala Kaumudi Online
Thursday, 22 October 2020 10.38 PM IST

അഗ്നിരക്ഷാസേനയുടെ ജലസുരക്ഷാ ഉപകരണങ്ങളുടെ ഉദ്ഘാടനം

inaguration
സംസ്ഥാന സർക്കാർ ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിന് വേണ്ടി അനുവദിച്ച ജലസുരക്ഷാ ഉപകരണങ്ങളുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചപ്പോൾ

പടിഞ്ഞാറേ കല്ലട: സംസ്ഥാന സർക്കാർ ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിന് അനുവദിച്ച ജലസുരക്ഷാ ഉപകരണങ്ങളുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ പടിഞ്ഞാറേകല്ലട - മുതിരപറമ്പ് കടവിൽ നിർവഹിച്ചു. പകൽ സമയത്ത് വെള്ളത്തിനടിയിലെ തെരച്ചിൽ സുഗമമാക്കാൻ ഉപയോഗിക്കുന്ന 13 ലക്ഷത്തിൽ അധികം രൂപ വിലവരുന്ന റബർ ഡിങ്കി വിത്ത് ഔട്ട് ബോർഡ് എൻജിനും 2 സ്കൂബയുമാണ് (സ്വയം ശ്വസന ഉപകരണങ്ങൾ) അഗ്നി രക്ഷാനിലയത്തിന് ലഭിച്ചത്. ഇതിന്റെ സേവനം സമീപ പ്രദേശങ്ങളിലുള്ള അഗ്നി രക്ഷാ നിലയങ്ങൾക്കും പ്രയോജനപ്പെടുത്താം. ചടങ്ങിൽ പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, വാർഡ് അംഗം ഷീജ, അഗ്നിരക്ഷാസേന കൊല്ലം ജില്ലാ ഓഫീസർ കെ. ഹരികുമാർ, ശാസ്താംകോട്ട സ്റ്റേഷൻ ഓഫീസർ സാബുലാൽ, സീനിയർ ഫയർ ഓഫീസർ രമേശ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, LOCAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.