തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ പോളിടെക്നിക് രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റിന്റെ വിവിധ ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നിന് രാവിലെ 9.30 ന് കോളേജിൽ നടക്കും. തിരുവനന്തപുരം ജില്ലയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും രാജധാനി എൻജിനിയറിംഗ് കോളേജിൽ ഓപ്ഷൻ നൽകിയിട്ടില്ലാത്തവർക്കും സ്പോട്ട് അഡ്മിഷനു പങ്കെടുക്കാം. വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ളസ് ടു/വി.എച്ച്.എസ്.സി, ഐ.ടി.ഐ/കെ.ജി.സി.ഇ എന്നിവയുടെ മാർക്ക് ലിസ്റ്റും ജാതി, വരുമാനം/ക്രീമിലെയർ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി), സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ കോപ്പി അടക്കമുള്ള അസൽ രേഖകളുമായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 7025577773, www.polyadmission.org/let
എൻജിനിയറിംഗ്, ഫാർമസി ഓപ്ഷനുകൾ 30മുതൽ
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനായി . www.cee.kerala.gov.in ൽ 30മുതൽ ഒക്ടോബർ ആറിന് രാവിലെ 10വരെ ഓപ്ഷൻ നൽകാമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. എൻട്രൻസ് ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ നൽകാം. പക്ഷേ അപേക്ഷകളിലെ അപാകത പരിഹരിച്ചാലേ അലോട്ട്മെന്റിന് പരിഗണിക്കൂ. ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഹെൽപ്പ് ലൈൻ- 0471-2525300