SignIn
Kerala Kaumudi Online
Sunday, 28 February 2021 6.08 AM IST

ദൃശ്യങ്ങൾ പറയുന്ന സത്യങ്ങൾ

rajyasabha

ക​ർ​ഷ​ക​രു​ടെ​യും​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും​ ​നി​ല​നി​ല്പ് ​ത​ന്നെ​ ​അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ ​കാ​ർ​ഷി​ക​ ​ബി​ല്ലു​ക​ൾ​ ​അ​ധി​കാ​ര​ത്തി​ന്റെ​ ​ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ ​നി​യ​മ​മാ​ക്കി​യെ​ടു​ത്ത​ ​ക​റു​ത്ത​ ​ദി​ന​ങ്ങ​ളാ​ണു​ ​ക​ട​ന്നു​പോ​യ​ത്.​ ​ഉ​പാ​ദ്ധ്യ​ക്ഷ​നാ​ണ് ​ഈ​ ​ജ​നാ​ധി​പ​ത്യ​ക്കു​രു​തി​ക്കു​ ​മു​ൻ​കൈ​യെ​ടു​ത്ത​ത്.​സ​ഭ​യി​ലു​യ​ർ​ന്ന​ ​പ്ര​തി​ഷേ​ധം​ ​ക​ർ​ഷ​ക​രും​ ​മ​ഹാ​ഭൂ​രി​പ​ക്ഷം​ ​ജ​ന​ങ്ങ​ളും​ ​ഏ​റ്റെ​ടു​ത്ത​പ്പോ​ൾ,​ ​നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ​ ​പു​തി​യ​ ​വി​ശ​ദീ​ക​ര​ണ​വും​ ​'​തെ​ളി​വു​ക​ളു​"​മാ​യി​ ​രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ​രാ​ജ്യ​സ​ഭാ​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ.

​തെ​ളി​വു​ക​ൾ
ച​ട്ട​പ്ര​കാ​രം​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ ​ചെ​യ​ർ​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യു​ടെ​ ​ച​ട്ടു​ക​മാ​യി​ ​മാ​റി​യ​ ​കാ​ഴ്ച​യാ​ണു​ ​കാ​ർ​ഷി​ക​ ​ബി​ൽ​ ​അ​വ​ത​ര​ണ​വേ​ള​യി​ൽ​ ​രാ​ജ്യ​സ​ഭ​ ​ക​ണ്ട​ത്.​ ​അ​തി​നെ​ ​മ​റ​ച്ചു​വ​യ്ക്കാ​ൻ​ ​ഇ​പ്പോ​ൾ​ ​പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ളും​ ​മ​റ്റു​ ​'​തെ​ളി​വു​"​ക​ളും​ ​അ​വ​രെ​ത്ത​ന്നെ​ ​പ്ര​തി​ക്കൂ​ട്ടി​ൽ​ ​നി​റു​ത്തു​ന്നു.​ ​വോ​ട്ടെ​ടു​പ്പ് ​വേ​ണ​മെ​ന്നു​ ​നി​ര​ന്ത​രം​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും,​ ​അ​വ​കാ​ശ​ങ്ങ​ളെ​ല്ലാം​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ​ ​ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണു​ ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​മു​തി​ർ​ന്ന​തെ​ന്നും​ ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ​ഈ​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ൾ. സ​ഭ​ ​ക്ര​മ​ത്തി​ല​ല്ലാ​യി​രു​ന്നെ​ന്നും,​ ​നി​രാ​ക​ര​ണ​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ ​ഈ​ ​ലേ​ഖ​ക​ൻ​ ​വോ​ട്ടിം​ഗ് ​ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ​ ​സീ​റ്റി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു​മു​ള്ള​ ​വാ​ദ​മു​യ​ർ​ത്തു​ന്ന​ത് ​രാ​ജ്യ​സ​ഭാ​ ​ടി​വി​യു​ട​ ​ദൃ​ശ്യ​ങ്ങ​ളു​ടെ​ ​ചു​ട​വു​പി​ടി​ച്ചാ​ണ്.
ഈ​ ​ദൃ​ശ്യ​ങ്ങ​ളി​ലേ​ക്കു​ ​ത​ന്നെ​ ​വ​രാം.​ ​ബി​ല്ലി​ന്മേ​ൽ​ ​മ​ന്ത്രി​യു​ടെ​ ​മ​റു​പ​ടി​ക്കി​ടെ​ ​ഉ​ച്ച​തി​രി​ഞ്ഞ് 1.06​ന് ​ഈ​ ​ലേ​ഖ​ക​ൻ​ ​ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ​താ​യി​ ​സി.​സി.​ടി​വി​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​ഉ​ണ്ടെ​ന്നാ​ണ് ​ഡെ​പ്യൂ​ട്ടി​ ​ചെ​യ​ർ​മാ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കാ​യി​ ​ന​ൽ​കി​യ​ ​കു​റി​പ്പി​ൽ​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​തോ​ടൊ​പ്പം​ ​പു​റ​ത്തു​വി​ട്ട​ 1.07​ ​മു​ത​ലു​ള്ള​ ​രാ​ജ്യ​സ​ഭാ​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​ന​ടു​ത്ത​ള​ത്തി​ൽ​ ​ഈ​ ​ലേ​ഖ​ക​നി​ല്ല.​ ​ന​ടു​ത്ത​ള​ത്തി​ൽ​ ​നി​ന്ന് ​തി​ര​ക്കി​ട്ട് ​സ്വ​ന്തം​ ​ഇ​രി​പ്പി​ട​ത്തി​ലെ​ത്തി​യെ​ങ്കി​ലും​ 1.08​ന് ​പ്ര​മേ​യം​ ​ശ​ബ്ദ​വോ​ട്ടോ​ടെ​ ​ത​ള്ളി​യ​താ​യി​ ​ചെ​യ​ർ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ശ​ബ്ദ​വോ​ട്ടെ​ടു​പ്പ് ​ക​ഴി​ഞ്ഞാ​ണ് ​ഡി​വി​ഷ​ൻ​ ​(​വോ​ട്ടെ​ടു​പ്പ്)​ ​ആ​വ​ശ്യ​പ്പെ​ടേ​ണ്ട​ത്.​ ​ഡി​വി​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​ഈ​ ​ലേ​ഖ​ക​ന്റെ​ ​ശ​ബ്ദം​ ​'ന്യാ​യീ​ക​ര​ണ​"​ ​വീ​ഡി​യോ​യി​ൽ,​ ​കേ​ൾ​ക്കാ​ൻ​ ​ക​ഴി​യും.​ ​തു​ട​ർ​ന്ന് ​ബി​ൽ​ ​സെ​ല​ക്ട് ​ക​മ്മി​റ്റി​ക്ക് ​വി​ട​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ന്മേ​ൽ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ന്ന​പ്പോ​ഴും​ ​വോ​ട്ടിം​ഗ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സം​ഭ​വ​ങ്ങ​ളെ​ ​ന്യാ​യീ​ക​രി​ക്കാ​ൻ​ ​വേ​ണ്ടി​ ​പു​റ​ത്തു​വി​ട്ട​ ​വീ​ഡി​യോ​യി​ൽ​ ​ത​ന്നെ​ ​വോ​ട്ട് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​ഈ​ ​ലേ​ഖ​ക​ന്റെ​ ​ശ​ബ്ദം​ ​മൂ​ന്ന് ​ത​വ​ണ​ 1.08​ന് ​ശേ​ഷം​ ​വ്യ​ക്ത​മാ​യി​ ​കേ​ൾ​ക്കാം.​ ​ടി.​എം.​സി​ ​നേ​താ​വ് ​ഡെ​റി​ക് ​ഒ​ബ്രി​യാ​ൻ​ ​ചേം​ബ​റി​ൽ​ ​ക​യ​റി​ ​ക​ട​ലാ​സു​ക​ൾ​ ​വ​ലി​ച്ചെ​റി​യു​ന്ന​തും​ ​തി​രു​ച്ചി​ ​ശി​വ​ ​വോ​ട്ട് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​യ​ ​ദൃ​ശ്യ​ത്തി​നു​ശേ​ഷം​ 1.11​ന് ​ഭേ​ദ​ഗ​തി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഈ​ ​ലേ​ഖ​ക​ന്റെ​ ​ദൃ​ശ്യം​ ​കാ​ണാം.​ ​'​ഡി​വി​ഷ​ൻ​"​ ​എ​ന്നു​ ​ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​തും​ ​കേ​ൾ​ക്കാം.​ 1.15​നു​ ​സ​ഭ​യു​ടെ​ ​മേ​ശ​പ്പു​റ​ത്തു​ള്ള​ ​മി​നി​റ്റ്‌​സും​ ​മ​റ്റും​ ​ന​ശി​പ്പി​ച്ച​താ​യി​ ​വീ​ഡി​യോ​യ്ക്കൊ​പ്പ​മു​ള്ള​ ​വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ​ ​പ​റ​യു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ 1.07​നും​ 1.15​നു​മി​ട​യി​ൽ,​ ​വോ​ട്ടെ​ടു​പ്പ് ​ആ​വ​ശ്യ​പ്പെ​ട്ട​ത് ​ഉ​ൾ​പ്പെ​ടെ,​ ​സ​ഭ​യി​ൽ​ ​ന​ട​ന്ന​തെ​ന്തെ​ന്നു​ ​കു​റി​പ്പ് ​മൗ​നം​ ​പാ​ലി​ക്കു​ന്നു.​
​പ്ര​മേ​യ​ ​ഭേ​ദ​ഗ​തി​ ​അ​വ​ത​രി​പ്പി​ച്ച​വ​ർ​ ​സീ​റ്റി​ലി​രു​ന്ന് ​വോ​ട്ടെ​ടു​പ്പ് ​ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ന്ന​ ​നു​ണ​ ​ആ​വ​ർ​ത്തി​ക്കാ​നാ​ണു​ ​വീ​ഡി​യോ​യും,​ ​അ​തി​ന്റെ​ ​വി​വ​ര​ണ​വും​ ​പു​റ​ത്തു​വി​ട്ട​ത്.​ ​എ​ന്നാ​ൽ​ ​വീ​ഡി​യോ​ ​കാ​ണു​ന്ന​ ​ഏ​തൊ​രാ​ൾ​ക്കും​ ​ഇ​തി​ലെ​ ​ക​ള്ളം​ ​ബോ​ദ്ധ്യ​പ്പെ​ടും.


കാ​റ്റി​ൽ​ ​പ​റ​ത്തി​യ​ ​ച​ട്ട​ങ്ങൾ
നി​രാ​ക​ര​ണ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ഈ​ ​ലേ​ഖ​ക​നെ​ ​ക്ഷ​ണി​ച്ചു​വെ​ന്നും​ ​അ​പ്പോ​ൾ​ ​ലേ​ഖ​ക​ൻ​ ​ന​ടു​ത്ത​ള​ത്തി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ​ഉ​പാ​ദ്ധ്യ​ക്ഷ​ന്റെ​ ​വാ​ദം.​ ​വാ​സ്ത​വ​ത്തി​ൽ​ ​ച​ർ​ച്ച​യ്ക്കു​ള്ള​ ​മ​റു​പ​ടി​ ​പ​റ​യു​ന്ന​തി​നാ​ണ് ​ചെ​യ​ർ​ ​ഈ​ ​ലേ​ഖ​ക​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​എ​ന്നാ​ൽ​ ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​സ്വ​ന്തം​ ​ഇ​രി​പ്പി​ട​ത്തി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും​ ​പ്ര​മേ​യം​ ​വോ​ട്ടി​നി​ടു​ന്ന​ ​ന​ട​പ​ടി​ക​ളി​ലേ​ക്കു​ ​ചെ​യ​ർ​ ​ക​ട​ന്നി​രു​ന്നു.​ ​ശ​ബ്ദ​വോ​ട്ടോ​ടെ​ ​പ്ര​മേ​യം​ ​ത​ള്ളി​യ​താ​യി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​തു​ട​ർ​ന്ന് ​വോ​ട്ടെ​ടു​പ്പ് ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ ​ശ​ബ്ദ​വോ​ട്ടി​നു​ശേ​ഷ​മാ​ണ് ​ഡി​വി​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ടേണ്ടതെന്നാ​ണു​ ​ച​ട്ടം.​ ​ഇ​തു​ ​ചെ​യ​റി​ന് ​അ​റി​യാ​ത്ത​ത​ല്ല.​ ​ബി​ൽ​ ​സെ​ല​ക്ട് ​ക​മ്മി​റ്റി​ക്കു​ ​വി​ട​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ലെ​ ​വോ​ട്ടെ​ടു​പ്പും​ ​നി​ഷേ​ധി​ച്ചു.​ ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​മൂ​ന്ന് ​ത​വ​ണ​ ​ഡി​വി​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്റെ​ ​ശ​ബ്ദം​ ​വീ​ഡി​യോ​യി​ൽ​ ​വ്യ​ക്ത​മാ​യി​ ​കേ​ൾ​ക്കാ​നാ​വും.
വി​ചി​ത്ര​വാ​ദ​ങ്ങൾ
പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ചാ​ൽ​ ​അ​തു​ ​സ​ഭ​യു​ടെ​ ​സ്വ​ത്താ​ണ്.​ ​അ​തി​ൽ​ ​സ​ഭ​യി​ൽ​ ​ആ​ർ​ക്കും​ ​വോ​ട്ടെ​ടു​പ്പ് ​ആ​വ​ശ്യ​പ്പെ​ടാ​മെ​ന്ന് ​രാ​ജ്യ​സ​ഭാ​ ​ച​ട്ടം​ ​അ​നു​ശാ​സി​ക്കു​ന്നു​ണ്ട്.​ ​ഇ​ക്കാ​ര്യം​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ,​ ​സ​ഭ​യി​ലെ​ ​ബ​ഹ​ളം​ ​കാ​ര​ണം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്ന​ ​വി​ചി​ത്ര​വാ​ദ​മാ​ണു​യ​ർ​ത്തു​ന്ന​ത്.​ ​സ​ഭ​ ​ക്ര​മ​ത്തി​ലാ​ക്കേ​ണ്ട​തു​ ​ച​ട്ട​പ്ര​കാ​രം​ ​ചെ​യ​റി​ന്റെ​ ​ബാ​ദ്ധ്യ​ത​യാ​ണ്.​ ​അ​ല്പ​സ​മ​യം​ ​നി​റു​ത്തി​വ​യ്ക്കു​ക​യോ,​ ​ക​ക്ഷി​നേ​താ​ക്ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​ക​യോ​ ​ചെ​യ്യാ​മാ​യി​രു​ന്നു.
സ​ഭ​യി​ലെ​ ​ഭൂ​രി​പ​ക്ഷം​ ​ഉ​പ​യോ​ഗി​ച്ചും,​ ​അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ​യും​ ​ഏ​തു​ ​ജ​ന​വി​രു​ദ്ധ​ ​ബി​ല്ലും​ ​നി​യ​മ​മാ​ക്കാം​ ​എ​ന്ന​ ​ഹു​ങ്കാ​ണു​ ​സ​ഭ​യി​ൽ​ ​ക​ണ്ട​ത്.​ ​കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​ ​കൊ​ടു​ത്ത​ ​വാ​ക്കു​ ​പാ​ലി​ക്കാ​ൻ​ ​രാ​ജ്യ​സ​ഭ​ ​ക​ർ​ഷ​ക​രെ​ ​മാ​ത്ര​മ​ല്ല,​ ​ജ​നാ​ധി​പ​ത്യ​ത്തെ​ക്കൂ​ടി​യാ​ണ് ​ ​കു​രു​തി​ ​കൊ​ടു​ത്ത​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAJYASABHA, PROTEST AGAINST FARMERS BILL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.