തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പാഴ്സൽ സർവീസും തുടങ്ങി. സപ്ലൈകോയ്ക്ക് അതിജീവനക്കിറ്റ് വിതരണത്തിന് ഏഴുബസുകൾ നൽകി. ഡിപ്പോകളിൽ സ്പെയർപാർട്ടുകൾ വിതരണത്തിന് ഉപയോഗിച്ചിരുന്ന ബസുകളാണ് പാഴ്സൽ സർവീസിന് നൽകിയത്.
ഒരു ബസിന് മാസവാടക 1.25 ലക്ഷം രൂപയാണ്. ഇതിൽ 2500 കിലോമീറ്റർ ഓടാം. കൂടതൽ ഓടുന്ന ഒരോ കിലോമീറ്ററിനും 50 രൂപ വാടക നൽകണം. ഡ്രൈവറെ കെ.എസ്.ആർ.ടി.സി നൽകും. കോവിഡ് കാരണം ഓടാതെ കിടന്ന വർക്ക്ഷോപ്പ് ഗുഡ്സ് ബസുകളാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ പാഴ്സൽ സർവീസിലേക്ക് കടക്കാനാണ് തീരുമാനം. ചോദ്യക്കടലാസുകളും മറ്റു കൊണ്ടുപോകാൻ പി.എസ്.സിയുമായും ചർച്ച പുരോഗമിക്കുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ പാഴ്സൽ കടത്ത് കരാറും ഏറ്റെടുക്കും. ഉപയോഗശൂന്യമായ പഴയബസുകളും ഇങ്ങനെ മാറ്റി പാഴ്സൽ സർവീസിന് ഉപയോഗിക്കാം.