SignIn
Kerala Kaumudi Online
Friday, 05 March 2021 7.13 AM IST

മലയാളിബാലികയ്ക്ക് നദാലിന്റെ അഭിനന്ദനം

vivikta-nadal

തിരുവനന്തപുരം : ചെറുപ്രായത്തിൽതന്നെ സാക്ഷാൽ റാഫേൽ നദാലിന്റെ അഭിനന്ദന സന്ദേശം ലഭിച്ചതിന്റെ സന്തോഷം അടക്കാൻ കഴിയുന്നില്ല തിരുവനന്തപുരം പേരൂർക്കടയിലുള്ള അഞ്ചുവയസുകാരി വിവിക്ത വിശാഖിന്.

നദാൽ ബ്രാൻഡ് അംബാസഡറായ കിയ മോട്ടോഴ്സ് നടത്തിയ ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ ഒരാളാണ് വിവിക്ത. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വിവിക്ത മാത്രമാണ് ഇന്ത്യയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടത്. മുൻ സംസ്ഥാന ജൂനിയർ ടെന്നീസ് ചാമ്പ്യനും പരിശീലകനുമായ വി.എസ്.വിശാഖിന്റെയും സുചിത്രയുടെയും മകളായ വിവിക്ത രണ്ടു വയസ്സു മുതൽ അച്ഛന്റെ ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ചതാണ്. കുഞ്ഞു വിവിക്തയുടെ ടെന്നിസ് വീഡിയോകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇതിൽ നിന്നാണ് ടാലന്റ് ഹണ്ട് ടീം തിരഞ്ഞെടുത്തത്.

പേരൂർക്കട പത്മവിലാസം ലെയ്നിലെ വിഎസ് ഹോംസിൽ വിവിക്തയുടെ പരിശീലനത്താനായി പ്രത്യേക സൗകര്യംതന്നെ ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദിൽ എച്ച്എസ്ബിസി ബാങ്ക് ഉദ്യോഗസ്ഥരാണു വിശാഖും സുചിത്രയും.
ടെന്നിസിൽ എത്രത്തോളം സമർപ്പണമുണ്ടെന്നു കാണുന്നതിൽ സന്തോഷം. കഠിനാധ്വാനം തുടരാൻ പ്രോൽസാഹനമായി ഞാനൊരു സമ്മാനം അയച്ചുതരുന്നുണ്ട്.

- നദാലിന്റെ വിഡിയോ സന്ദേശത്തിൽ നിന്ന്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, VIVIKTA NADAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.