ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് മൂന്നാം മത്സരത്തിനിറങ്ങുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ.കൊൽക്കത്തയുടെയും മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തിൽ മുംബയ്യോട് തോറ്റ കൊൽക്കത്ത രണ്ടാം മത്സരത്തിൽ സൺറൈസേഴ്സിനെ തോൽപ്പിച്ചിരുന്നു. ദുബായ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം.
മറ്റൊരു ധോണിയാകാനോ ധോണിയെപ്പോലെ കളിക്കാനോ ആർക്കും കഴിയുകയില്ല.ധോണിയെപ്പോലെ കളിക്കുകയെന്നത് നിസാരകാര്യവുമല്ല. ധോണിയൊരു ഇതിഹാസമാണ് . അതുകൊണ്ട് അതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നതേയില്ല.എന്റെ കളിയിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. സെലക്ടർമാരുടെ കണ്ണിൽപെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെ....
- സഞ്ജു സാംസൺ