13-ാം സീസൺ ഐ.പി.എല്ലിൽ ഇതുവരെ പൂർത്തിയായത് 11 മത്സരങ്ങൾ മാത്രമാണ്. എന്നാൽ യു.എ.ഇയിലെ മൂന്ന് വേദികളിലുമായി ഇതിനകം പിറന്നത് 161 സിക്സുകളും. താരതമ്യേന ചെറിയ വേദിയായ ഷാർജയിലാണ് കൂടുതൽ സിക്സുകൾ പറന്നത്. ഇനി 49 മത്സരങ്ങൾ കൂടി അവശേഷിക്കുന്നതിനാൽ സിക്സുകളുടെ എണ്ണത്തിൽ ഇക്കുറി റെക്കാഡ് കുറിക്കപ്പെടുമെന്നാണ് പ്രതീക്ഷ.2018 സീസണിലാണ് ഏറ്റവും കൂടുതൽ സിക്സുകൾ പിറന്നത്; 872 എണ്ണം.
16
ഇതുവരെ ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയിരിക്കുന്നത് മലയാളി താരം സഞ്ജു സാംസണാണ്. ആദ്യ കളിയിൽ ഒൻപതും രണ്ടാം മത്സരത്തിൽ ഏഴും സിക്സുകളാണ് സഞ്ജു പറത്തിയിരിക്കുന്നത്.
33
ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന റെക്കാഡ് ഇക്കുറി ചെന്നൈക്കെതിരെ രാജസ്ഥാൻ തിരുത്തിക്കുറിച്ചു.
29
സിക്സുകളാണ് രാജസ്ഥാൻ -പഞ്ചാബ് മത്സരത്തിൽ പറന്നത്.
9
ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന സഞ്ജുവിന്റെ റെക്കാഡിനൊപ്പം കഴിഞ്ഞ ദിവസം മുംബയ് താരം ഇഷാൻ കിഷനുമെത്തി.
62 സിക്സുകളാണ് ഷാർജയിൽ മാത്രം പറന്നത്.രണ്ട് മത്സരങ്ങളാണ് ഇവിടെ നടന്നത്.
58 സിക്സുകൾ ദുബായ് സ്റ്റേഡിയത്തിലെ അഞ്ചുമത്സരങ്ങളിലായി പറന്നു.
41 എണ്ണം മാത്രമാണ് അബുദാബിയിൽ കണ്ടത്.
സിക്സർ വീരന്മാർ
(താരം, മത്സരം ,സിക്സ് )
1. സഞ്ജു സാംസൺ: 2 – 16
2. മായങ്ക് അഗർവാൾ: 3 – 11
3. ഇഷാൻ കിഷൻ : 1 – 9
4. കെ.എൽ. രാഹുൽ: 3– 9
5. രാഹുൽ തെവാത്തിയ: 2 – 7