ജില്ലയിൽ സ്ഥിതി രൂക്ഷം
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 524 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4193 ആയി. അഞ്ച് പേർ വിദേശത്തു നിന്നും 15 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് .
അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.498 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 273 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 9376പേർ രോഗ മുക്തരായി. 4193 പേർ ചികിത്സയിലുണ്ട്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ രോഗികളും ജീവനക്കാരും ഉൾപ്പെടെ 21പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ പൂർണ്ണ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തുവാൻ അധികൃതർ തയ്യാറായിട്ടില്ല.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 13,866
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 3233
ഇന്നലെ ആശുപത്രികളിൽ എത്തിയവർ: 244
......................................
കേസ് 34, അറസ്റ്റ് 19
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 48 കേസുകളിൽ 34 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 356, സാമൂഹ്യ അകലം പലിക്കാത്തതിന് 1651, കണ്ടെയ്ൻമെന്റ് സോൺ ലംഘനം നടത്തിയതിന് മൂന്ന്, ഹോം ക്വറന്റെയിൻ ലംഘനത്തിന് ഒന്ന് എന്നിങ്ങനെയാണ് കേസുകൾ.