അടൂർ : കലാ ജീവിതത്തിന് കൊവിഡ് വിലങ്ങായപ്പോൾ പച്ചയായ ജീവിതത്തിന് മുമ്പിൽ പകച്ചു നിൽക്കുകയാണ് അംബിക.. ആനന്ദപ്പള്ളി ഐക്കാട് അട്ടകുളം വീട്ടിൽ അംബികയ്ക്ക് (48) ദുരിത ജീവിതത്തിൽ തുണയായിരുന്നത് ബാലെയും കാക്കാരശി നാടകവുമായിരുന്നു. അതിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ഹൃദ്രോഗിയായ ഭർത്താവിനെയും മക്കളെയും അല്ലലില്ലാതെ പോറ്റിയത്. കൊവിഡ് എല്ലാം തകിടം മറിച്ചു. താമസിക്കാൻ നല്ലയൊരു വീടുപോലുമില്ല. കട്ടികുറഞ്ഞ മരപ്പലകൾ നിരത്തിയതാണ് വീ ടിന്റെ ഭത്തി, ടാർപ്പാളിനാണ് മേൽക്കൂര, മഴപെയ്താൽ വെള്ളം വീടിനുള്ളിലാണ്. ഇതുമൂലം അടുത്തുള്ള ബന്ധുവീട്ടിലാണ് കുട്ടികൾ അന്തിയുറങ്ങുന്നത്. . പട്ടികജാതി വികസന വകുപ്പിൽ നിന്ന് അനുവദിച്ച പണംകൊണ്ട് വാങ്ങിയ ആറ് സെന്റ് ഭൂമിയിൽ നഗരസഭയിൽ നിന്ന് അനുവദിച്ച 4 ലക്ഷംരൂപ വീട് പണി തുടങ്ങിയെങ്കിലും പകുതിയായപ്പോഴേക്കും പണം തീർന്നു .. രണ്ട് ലക്ഷം രൂപയാണ് ആദ്യ ഗഡുവായി നഗരസഭ നൽകിയത്. പണി പൂർത്തിയാക്കിയാലേ ബാക്കി നൽകു. 18 വർഷമായി അംബിക കലാരംഗത്തുണ്ട്. പത്തനംതിട്ട സാരഥി, മുദ്ര എന്നീ കലാ സമിതികളിലാണ് ഏതാനും വർഷമായി പ്രവർത്തിച്ചുവന്നത്. ഇതിന് പുറമേ തെരുവ് നാടകം, ശുചിത്വ മിഷന്റെ വിവിധ പരിപാടികൾ എന്നിവയിലും പങ്കെടുക്കുമായിരുന്നു.
കൂലിപ്പണിക്കാരനായ ഭർത്താവ് രാജന് പത്ത് വർഷം മുമ്പ് ഹൃദ്രോഗത്തെ തുടർന്ന് ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം പണിക്ക് പോകാനാകുന്നില്ല. ഡിഗ്രി പഠനം പൂർത്തിയാക്കിയ മകളും പ്ളസ്ടുവിന് പഠിക്കുന്ന മകനും ഉൾപ്പെടുന്ന കുടുംബത്തിന്റെ ചെലവിന് വഴിയില്ലാതെ വലയുകയാണ് അ. ഇൗ കലാകാരി